നിർദ്ധന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾക്കായി യൂത്ത് കോൺഗ്രസ്സ് ബിരിയാണി ചലഞ്ച് നടത്തി.

ആറന്മുള : കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ ആറന്മുളയിൽ സജീവമായ യൂത്ത് കോൺഗ്രസ്സ് ഡിജിറ്റൽ ക്ലാസ്സിന് ഉപകരണങ്ങൾ ഇല്ലാതെവിഷമിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി ബിരിയാണി ചലഞ്ച് നടത്തി .

കോ വിഡ് പ്രതിരോധ പ്രവർത്തനത്തിൽ സൗജന്യ ആമ്പുലൻസ് സൗകര്യം, ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകൽ, അണുനശീകരണം, രോഗ ബാധിതരുടേയും മറ്റും ശവശംസ്കാരം എന്നി പ്രവർത്തനങ്ങൾ നടത്തിവരുന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരോട് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ചില വിദ്യാർത്ഥികൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവത്തിൽ പഠനം മുങ്ങുന്നതിന് സഹായത്തിനു വേണ്ടി ബന്ധപ്പെട്ടു. കോവിഡ് പ്രതിരോ ധ പ്രവർത്തനത്തിന് പ്രവർത്തകരും അഭ്യുദയകാംഷികളും ഒക്കെ പണം മുടക്കുന്ന സാഹചര്യത്തിലാണ് ബിരിയാണി ചലഞ്ച് വഴി പണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച 500 ബിരിയാണി വിതരണം ചെയ്ത് ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നാട്ടുകാർ കാര്യമായി പിൻതുണ നൽകി 750 പേർ ബിരിയാണി ചലഞ്ചിൽ പങ്കെടുത്തു. ചെലവ് കഴിഞ്ഞ് ലഭിച്ച പണം ഉപയോഗിച്ച്
നിർദ്ധനരായ 9, 10, 11 ക്ലാസ്സുകളിൽ പഠിക്കുന്ന 5 വിദ്യാർത്ഥികൾക്ക് മൊബൈൽഫോണുകൾ പഠനാവിശ്യത്തിലേക്ക് വാങ്ങി നൽകും.

ബിരിയാണി ചലഞ്ച് ആറന്മുള മണ്ഡലം യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയർ രക്ഷാധികാരി കൂടിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷെമീർ അബ്ദുൾ സലാം , ഗ്രാമ പഞ്ചായത്തംഗം ശരൺ. പി.ശശിധരൻ മണ്ഡലം വൈസ് പ്രസിഡന്റ് ശരത് കോട്ട, ഭാരവാഹികളായ ശ്രീജിത്ത്, പ്രവീൺ പ്രകാശ്, സുനിൽ , പ്രജീഷ് എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment