Kerala
വിദ്യാർത്ഥിയുടെ ആത്മഹത്യ; എസ്എഫ്ഐ ആൾക്കൂട്ട കോടതിയുടെ വിചാരണയും, ക്രൂര മർദ്ദനത്തെയും തുടർന്നെന്ന് പൊലീസ്
ഹോസ്റ്റലിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പരസ്യവിചാരണ പതിവാണെന്ന് ഡിവൈഎസ്പി ടി എൻ സജീവൻ
കല്പറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ആത്മഹത്യ എസ്എഫ്ഐ ആൾക്കൂട്ട കോടതിയുടെ പരസ്യവിചാരണയെയും ക്രൂരമർദ്ദനത്തെയും തുടർന്നെന്ന് പൊലീസ്. വിദ്യാർത്ഥിയുടെ ആത്മഹത്യക്ക് പിന്നിൽ എസ്എഫ്ഐയുടെ പരസ്യ വിചാരണയെന്ന് കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവൻ പറഞ്ഞു. കേസിൽ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേർന്ന് മർദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലിൽ പരസ്യവിചാരണ പതിവാണ്. എസ്എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതി പരാതികൾ തീർപ്പാക്കുകയും ശിക്ഷ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചുഇക്കഴിഞ്ഞ ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.
Kerala
വ്യാവസായിക പരിശീലന വകുപ്പ് ഇൻസ്ട്രക്ടർ ശനിയാഴ്ച അവധി നൽകണം; ചവറ ജയകുമാർ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് ശനിയാഴ്ച അവധി നൽകണമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. വ്യാവസായിക പരിശീലന വകുപ്പിലെ കെടുകാര്യസ്ഥതയ്ക്കെതിരെ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐടിഐകളിൽ ട്രെയിനിങ് സമയം കുറവു ചെയ്തുകൊണ്ട് ട്രെയിനികൾക്ക് ശനിയാഴ്ച അവധി നൽകിയിരുന്നു. എന്നാൽ പരിശീലനം നൽകുന്ന അധ്യാപകർ ശനിയാഴ്ചയും ജോലി ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. വിദ്യാർത്ഥികൾ ഇല്ലാതെ അധ്യാപകർ മാത്രം എത്തണമെന്ന് പറയുന്നതിൽ യുക്തിഭദ്രതമല്ലെന്ന് ചവറ ജയകുമാർ പറഞ്ഞു. ട്രെയിനികളുടെ പരിശീലനസമയം എല്ലാ ദിവസവും ഓരോ ഷിഫ്റ്റിലും 20 മിനിറ്റ് വീതം കൂട്ടിയാണ് അവർക്ക് ശനിയാഴ്ച അവധി നൽകിയത് ജീവനക്കാരും ഇതിനനുസരിച്ച് ഓരോ ദിവസവും 20 മിനിറ്റ് വീതം അധികമായി ജോലി ചെയ്യേണ്ടി വരികയാണ്. ഒരു വർഷം 13 ദിവസം ഇത്തരത്തിൽ അധികമായി ജോലി ചെയ്യേണ്ടിവരും. ശനിയാഴ്ച കൂടി പ്രവർത്തി ദിനം ആക്കിയാൽ ജീവനക്കാരുടെ ജോലിസമയം വീണ്ടും വർദ്ധിക്കും. അധ്യായനത്തിനുള്ള പുതിയ സംവിധാനങ്ങൾ പഠിക്കുന്നതിനും ക്ലാസുകൾ എടുക്കുന്നതിനുള്ള തയ്യാറെടുപ്പിനും അധ്യാപകർക്ക് ശനിയാഴ്ച അവധി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നാല് പുതിയ ഐടിഐകൾ ആരംഭിച്ചപ്പോൾ 63 പുതിയ സൃഷ്ടിക്കുന്നതിന് പകരം വകുപ്പിൽ നിലവിലുള്ള 36 എ.സി.ഡി തസ്തികയും 14 ഇ.എസ്. തസ്തികയും രണ്ട് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയും നാലു വീതം ഓഫീസ് അറ്റൻഡന്റ് സ്റ്റോർ അറ്റൻഡർ തസ്തികയും പുനർ വിന്യസിക്കുകയായിരുന്നു. അശാസ്ത്രീയമായ ഈ പുനർവിന്യാസം പിൻവലിക്കണം. പുനർവിന്യാസത്തിലൂടെ തസ്തികകൾ നഷ്ടപ്പെട്ടത് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ പ്രതികൂലമായി ബാധിക്കും. ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കി എന്ന് പറയുന്നു എങ്കിലും സീനിയോറിറ്റി പാലിച്ച് ക്യൂ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. സ്ഥലംമാറ്റത്തിൽ ഇപ്പോഴും ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകി കയറ്റുകയാണ് .ഈ വർഷം ഏപ്രിൽ മാസത്തിൽ നടപ്പാക്കേണ്ടിയിരുന്ന ഓൺലൈൻ സ്ഥലംമാറ്റം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ ഐടിഐകളിലും എട്ട് യൂണിറ്റുകൾക്ക് ഒരു ഗ്രൂപ്പ് ഇൻസ്ട്രക്ടർ വേണമെന്ന മാനദണ്ഡം ഇതുവരെ വകുപ്പ് പാലിച്ചിട്ടില്ല
ക്ലർക്ക് സീനിയർ ക്ലർക്ക് പ്രമോഷന് 1:1 എന്ന അനുപാതം പാലിച്ച് നടപ്പാക്കാനും നടപടി സ്വീകരിച്ചിട്ടില്ല. പരീക്ഷ ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതിന്റെ വേദനം നൽകാൻ പോലും വകുപ്പ് മേധാവികൾ തയ്യാറാകുന്നില്ലെന്നും ചവറ ജയകുമാർ വിമർശിച്ചു.
1971 നിലവിൽ വന്ന സ്പെഷ്യൽ റൂൾ പ്രകാരമാണ് ഇപ്പോഴും ഇൻസ്ട്രക്ടർ നിയമനം നടക്കുന്നത് .ഇത് കാലോചിതമായി പരിഷ്കരിക്കാത്തത് കൊണ്ട് ശമ്പളയിനത്തിൽ ജീവനക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. വ്യാവസായിക പരിശീലന വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്. പ്രശാന്ത്കുമാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ .എം . ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി. വി.എസ്. രാകേഷ്, എസ്.പ്രസന്നകുമാർ, ടി ഒ ശ്രീകുമാർ, മോബിഷ്, പി. ജി. പ്രദീപ്, എസ്. ശ്രീജിത്ത്, അനിൽകുമാർ ,എസ്. പി. അഖിൽ, ശരത് കല്ലമ്പലം, എ. ആർ .അജിത്ത്, എസ്.വി.ബിജു., രതീഷ് രാജൻ, ലക്ഷ്മണൻ ,ശിബി, ജി.എസ്. സുനിൽ, ശ്രീ ഗണേഷ് ഷിഹാബ്,ബി തുടങ്ങിയവർ സംസാരിച്ചു.
Kerala
വാമനപുരം പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനപുരം പുഴ കാണാൻ കൂട്ടുകാരനൊപ്പം എത്തിയ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു.ആറ്റിങ്ങല്‍ ചന്തറോഡിലുള്ള ചന്ദ്രഗീതം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍-അനു ദമ്ബതിമാരുടെ മൂത്തമകൻ ശിവനന്ദനാണ് (10) മരിച്ചത്. അവനവഞ്ചേരി ഗവ.എച്ച്.എസിലെ അഞ്ചാംക്ലാസ്സ് വിദ്യാർഥിയാണ്.ബുധനാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരനായ വിവേകുമൊത്ത് ആറ്റിങ്ങല്‍ ഇടയാവണം ഭാഗത്ത് വാമനപുരം പുഴ കാണാനെത്തിയതായിരുന്നു ശിവനന്ദൻ. വസ്ത്രങ്ങളഴിച്ചുവച്ച് ആറ്റിലിറങ്ങിയപ്പോള്‍ ചെളിയില്‍ പുതഞ്ഞുപോയി. കയറാൻ പറ്റുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് വിവേക് രക്ഷിക്കാൻ ശ്രമിച്ചു. പറ്റാതെ വന്നതോടെ ഓടിപ്പോയി മുതിർന്നവരെ വിവരം അറിയിച്ചു. അവരെത്തുമ്ബോഴേക്കും ശിവനന്ദൻ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടർന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയെത്തി കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ആറ്റിങ്ങല്‍ പോലീസ് തുടർനടപടികള്‍ സ്വീകരിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Alappuzha
ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 വെള്ളിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login