ബൈക്കിൽ കയറാൻ വിസമ്മതിച്ചു ; പട്ടാപ്പകൽ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു

ഹൈദരാബാദ് : പട്ടാപ്പകൽ വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നഗരത്തിലാണ് സംഭവം. റോഡിലൂടെ വിദ്യാർഥിനി നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ യുവാവ് വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആവശ്യം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയും യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനുപിന്നാലെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് തുടർച്ചയായി കഴുത്തിലും വയറിലും കുത്തുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ വിദ്യാർത്ഥി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. പെൺകുട്ടിയുടെ ഫോൺ പരിശോധിക്കുമ്പോൾ പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Related posts

Leave a Comment