വിദ്യാര്‍ത്ഥികള്‍ പ്രതിഷേധചുമര്‍ തീര്‍ത്ത് പ്രതിഷേധിച്ചു

മഞ്ചേരി: പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലസ്ടു പൊതു പരീക്ഷയില്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക് എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കാരക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്.സ്‌കൂള്‍ കവാടത്തില്‍ പ്രതിഷേധച്ചുമര് തീര്‍ത്താണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
പ്ലസ്ടു പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ ഇത്തരമൊരു നടപടി.
ഗ്രെയ്‌സ് മാര്‍ക്ക് അര്‍ഹത നേടുന്നതിന് നിര്‍ബ്ബന്ധമായും പങ്കെടുക്കേണ്ട സപ്തദിന സഹവാസ ക്യാമ്പക്കം പൂര്‍ത്തീകരിച്ചവരാണ് ഇവര്‍.കൂടാതെ കോവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോഴും മാസ്‌ക് ചലഞ്ചടക്കമുള്ള വിവിധ പ്രധിരോധ പ്രവര്‍ത്തനങ്ങളുമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ കര്‍മനിരതരായിരുന്നു.ഗ്രെയ്‌സ് മാര്‍ക്ക് നിഷേധിച്ച നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും നടപടി പിന്‍വലിച്ച് അവ പുന:സ്ഥാപിക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി ഷാഹിദ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് എന്‍ പി മുഹമ്മദ്, വളണ്ടിയര്‍മാരായ ശ്രേയസ് എല്‍, ആരതി പി, മുഹമ്മദ് ഷഹദ് പി, വിഷ്ണുമായ, സ്‌നേഹ സി ,ഷഹര്‍ സയിദ് ,തന്‍സിറ പി ടി , സഞ്ജീവ് ശങ്കര്‍, ഷഹലുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment