വിദ്യാർഥിനി വനത്തിനുള്ളിൽ മരിച്ചനിലയിൽ ; ബലാത്സംഗം ചെയ്തതായി സംശയം

ജയ്പൂർ: രാജസ്ഥാനിൽ കോളജ് വിദ്യാർഥിനിയെ വനത്തിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി.പുഷ്‌കറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് വിദ്യാർഥിനി ബലാത്സംഗത്തിനും ഇരയായതായി പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ.
ദേഹോപദ്രവം ഏൽപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടനടി പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Related posts

Leave a Comment