എറണാകുളത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു

കുന്നത്തൂർ(കൊല്ലം) : എറണാകുളത്ത് വാഹനാപകടത്തിൽ ബി.ടെക് വിദ്യാർത്ഥിനി മരിച്ചു.മുംബൈയിൽ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടിൽ പരേതനായ പത്മകുമാറിന്റെയും രശ്മി.എസ്.പിള്ളയുടെയും ഏക മകൾ ഗൗരി പത്മകുമാർ(18) ആണ് മരിച്ചത്.ചൊവ്വാഴ്ച സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.മൃതദേഹംഎറണാകുളത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.സംസ്ക്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പെരുവേലിക്കരയിലെ കുടുംബവീട്ടിൽ നടക്കും.ഗൗരിയുടെ പിതാവ് പത്മകുമാർ ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

Related posts

Leave a Comment