Connect with us
,KIJU

Kasaragod

കാസർകോട് മരം വീണ് വിദ്യാർത്ഥിനി മരിച്ചു

Avatar

Published

on

കാസർകോട്: കാസർകോട് മരം വീണ് വിദ്യാർത്ഥിനി മരിച്ചു. അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ രിഫാന എന്ന വിദ്യാർത്ഥിനിക്കും പരിക്കേറ്റു. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

Kasaragod

മതവിദ്വേഷ പ്രചാരണം; അനിൽ ആന്റണിക്കെതിരെ കേസ്

Published

on

കാസർഗോഡ്: മതവിദ്വേഷ പ്രചാരണം
നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. കുമ്പളയിലെ വനിതാ സ്വശ്രയ കോളേജിന് മുന്നിലെ സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ വിദ്യാർത്ഥിനികളുടെ ദൃശ്യം വിദ്വേഷണ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. കാസർഗോഡ് സൈബർ പോലീസ് രജിസ്റ്റർ രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു.

സ്റ്റോപ്പിൽ സ്ഥിരമായി നിർത്താത്ത സ്വകാര്യ ബസിനെ കുമ്പള സ്വാശ്രയ കോളേജിലെ വിദ്യാർത്ഥിനികൾ തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായുണ്ടായ തർക്കത്തെയാണ് വിദ്വേഷകരമായ രീതിയിൽ വളച്ചൊടിച്ചത്. ബസിൽ കയറിയ വിദ്യാർത്ഥികളോട് ഒരു യാത്രക്കാരി ക്ഷോഭിച്ചതോടെ ബസ് നിർത്താതെ പോവുന്നതിലുള്ള പ്രയാസം വിദ്യാർത്ഥികൾ ഇവരോട് വിശദീകരിച്ചു. ഇതിനിടെ വിദ്യാർത്ഥികളെ ആരോ അസഭ്യം പറഞ്ഞത് സംഘർഷമുണ്ടാക്കി.

Advertisement
inner ad

ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളെയാണ് ‘പർദ്ദ ഇടാതെ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ബസിൽ നിന്ന് ഇറക്കി വിട്ടു’ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Advertisement
inner ad
Continue Reading

Kasaragod

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് ജാമ്യം

Published

on

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പടെ ആറ് പ്രതികൾക്കും ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തില്ല.

ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ കെ സുരേന്ദ്രൻ കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഇന്ന് രാവിലെ ഹാജരായിരുന്നു. ഇതാദ്യമായാണ് ഈ കേസിൽ സുരേന്ദ്രൻ കോടതിയിൽ ഹാജരാകുന്നത്. കെ.സുരേന്ദ്രന് പുറമെ കേസിലെ മുഴുവൻ പ്രതികളും ഇര കെ.സുന്ദരയും കോടതിയിൽ ഹാജരായി.

Advertisement
inner ad

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി വി രമേശ് 2021 ജൂണിൽ

ഇതിനെതിരെ പരാതി നൽകി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേർക്കെതിരെ കേസെടുത്തത്.

Advertisement
inner ad
Continue Reading

Featured

ബലാത്സംഗക്കേസിൽ നടൻ ഷിയാസ് കരീം പിടിയിൽ

Published

on

ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് ചന്തേര പൊലീസിനെ ചെന്നൈ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി നൽകിയ പരാതിയിൽ പറയുന്നു

Advertisement
inner ad
Continue Reading

Featured