Connect with us
,KIJU

Ernakulam

കൊച്ചി അമൃത ആശുപത്രയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

Avatar

Published

on

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിന്റെ പരീക്ഷാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പരീക്ഷയിൽ പെൺകുട്ടി പരാജയപ്പെട്ടിരുന്നു. ഇതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് പെൺകുട്ടികളാണ് ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നത്. ഇന്ന് രാവിലെ മറ്റുള്ളവർ എഴുന്നേറ്റപ്പോൾ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ഒരു വർഷത്തെ കോഴ്സിനാണ് പെൺകുട്ടി ചേർന്നിരുന്നത്. കോതമം​ഗലം സ്വദേശിനിയാണ് മരിച്ച പെൺകുട്ടി . ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ആശുപത്രിയിൽ മറ്റു നടപടികൾ പുരോ​ഗമിക്കുകയാണ്.

Advertisement
inner ad

Ernakulam

മുഖ്യമന്ത്രി വരുന്നു, കുട്ടികൾ വീട്ടിലിരുന്നാൽ മതി

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് വിദ്യാർഥികളുടെ പഠിപ്പും മുടക്കി. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത് നവകേരള സദസ് പ്രമാണിച്ചാണ്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയിലെ വിശദീകരണം. എന്നാൽ കുട്ടികളുടെ പഠിപ്പ് മുടക്കി എന്തിനാണ് നവ കേരള സദസെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.

Continue Reading

Ernakulam

കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Published

on

കോതമംഗലം: ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2012 ലാണ് ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ലോക്കല്‍ പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കത്തി കണ്ടെത്തിയിരുന്നില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്‌തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Advertisement
inner ad

ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

Advertisement
inner ad
Continue Reading

Ernakulam

കളമശ്ശേരി സ്ഫോടനത്തിൽ മരണം എട്ടായി; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു

Published

on

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തിൽ ഇതുവരെ മരിച്ച മറ്റുള്ളവർ. കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.

Advertisement
inner ad
Continue Reading

Featured