സമരം ശക്തമാകുന്നു ; കോൺഗ്രസ് നേതാവ് സിദ്ദു പോലീസ്‌ കസ്റ്റഡിയിൽ ; പഞ്ചാബ് മുഖ്യമന്ത്രിക്ക് സന്ദർശനാനുമതി നിഷേധിച്ചു

റാ​യ്പു​ര്‍: ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു ക​സ്റ്റ​ഡി​യി​ല്‍. ഛത്തീ​സ്ഗ​ഡി​ല്‍ വ​ച്ചാ​ണ് സി​ദ്ദു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഇ​തി​നി​ടെ, പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​യ്ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പു​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള അ​നു​മ​തി യു​പി പോ​ലീ​സ് നി​ഷേ​ധി​ച്ചു.

ല​ഖിം​പു​ര്‍ ഖേ​രി​യി​ല്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എന്നാല്‍ ഇതിനുള്ള സൗകര്യമില്ലെന്നാണ് യുപി പോലീസ് അറിയിച്ചത്

Related posts

Leave a Comment