അഞ്ചാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് അഞ്ച് വരെ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്.മെയ് 4 മുതല്‍ 5 വരെ മധ്യ – കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Related posts

Leave a Comment