കനത്ത മഴയിൽ കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞ നിലയിൽ

കൊച്ചി: കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു. കുനംതൈയിൽ ഹംസയുടെ വീടാണ് കനത്ത മഴയിൽ ഇന്നു രാവിലെ ചെരിഞ്ഞത്. വീടിന്റെ താഴത്തെ നില പൂർണമായും മണ്ണിലേക്ക് താഴ്ന്ന് പോയി. ആളപായം ഇല്ല. അവസരോചിതമായി വീട്ടുകാരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട നാട്ടുകാരാണ് വീട് ചെരിയുന്നതായി കണ്ടത്. ഉടൻ തന്നെ വീട്ടുടമസ്ഥരായ അമ്മയെയും മകളെയും പുറത്തെത്തിക്കുകയായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞു പോയത്.

Related posts

Leave a Comment