Connect with us
48 birthday
top banner (1)

Kerala

മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്നത് വരെ സമരം തുടരും: കെ എസ് യു

Avatar

Published

on

കൽപ്പറ്റ: കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിച്ചു നടത്തിയ മാർച്ചിൽ സംഘർഷംജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി , കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ് ഹർഷൽ തോമട്ടുച്ചാൽ, രോഹിത് ശശി, മെൽ എലിസബത്ത്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ്, ഹർഷൽ കൊന്നാടൻ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ അനന്തപദ്നാഭൻ, ബേസിൽ സാബു, അസ്‌ലം ഷേർഖാൻ, റിദു സുൽത്താന, ബേസിൽ കോട്ടത്തറ യാസീൻ പഞ്ചാര, തുടങ്ങിയവർ നേതൃത്വം നൽകി

Kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരൻ മരിച്ചു

Published

on

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിനാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു

Continue Reading

Kerala

നടൻ കാളിദാസ് ജയറാം വിവാഹിതനായി

Published

on

തൃശൂർ: ജയറാമിൻ്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലും ദീർഘകാല സുഹൃത്തുമായ തരിണി കലിംഗരായർ ആണ് വധു. ഗുരു lവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്‌തർ കല്യാണത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രീ വെഡിംഗ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താ
രിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇ രുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.

Advertisement
inner ad
Continue Reading

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Featured