വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വീട്ടുപടിക്കല്‍ സത്യാഗ്രഹ സമരം നടത്തി

പെരിന്തല്‍മണ്ണ: കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷന്റെ (കെ. ഐ .എഫ് .ഇ .യൂ. എ) ആഭിമുഖ്യത്തില്‍ കേരളത്തില്‍ എല്ലാ വെല്‍ഡിംഗ് ഇന്റസ്ട്രിയല്‍ യൂണിറ്റ് ഉടമകളും തങ്ങളുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹ സമരം നടത്തി. ഇരുമ്പുല്‍ ഉല്‍പ്പന്നങ്ങളുടെ അമിത വിലക്കയറ്റം ( 60% മുതല്‍ 75% വരെ) തടയുക, അനധികൃത വെല്‍ഡിംഗ് വര്‍ക്കുള്‍ നിര്‍ത്തലാക്കുക, ഇ എസ് ഐ ക്ഷേമനിധി ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. സംസ്ഥാന തല ഉദ്ഘാടനം എ കെ ബാബു കോഴിക്കോട് , കെ രാധാകൃഷ്ണന്‍ പാലക്കാട് എന്നിവരും ,
ജില്ലാ തല ഉദ്ഘാടനം ഒ സുബ്രഹ്മണ്യന്‍, മണികണ്ഠന്‍ വളാഞ്ചേരി എന്നിവരും,
പെരിന്തല്‍മണ്ണ ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് കെ പി രാമന്‍ കുട്ടി കെ പി വാസുദേവന്‍ എന്നിവരും അങ്ങാടിപ്പുറം മേഖല കെ ടി മുഹമ്മദ് ഹനീഫ ,എന്നിവര്‍ നിര്‍വഹിച്ചു.

Related posts

Leave a Comment