കോവിഡ്ഃ കേരളത്തിനു താക്കീത്, മൂന്നാം തരംഗത്തിന്‍റെ വക്കില്‍

തിരുവനന്തപുരംഃ കോവിഡ് വ്യാപനം തടയുന്നതില്‍ കേരളത്തിനു വലിയ വീഴ്ച പറ്റിയെന്നു കേന്ദ്ര സര്‍ക്കാര്‍. താളപ്പിഴയ്ക്കെതിരേ സംസ്ഥാന സര്‍ക്കാരിനു കേന്ദ്ര ആരോഗ്യ മന്ത്രാലയും കര്‍ശന താക്കീത് നല്‍കി. ഇതു സംബന്ധിട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. പകര്‍ച്ച വ്യാധി വിദഗ്ധരടങ്ങുന്ന കേന്ദ്ര നിരീക്ഷണ സംഘത്തെ ഉടന്‍ കേരളത്തിലേക്ക് അയയ്ക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

മൂന്നാം തരംഗത്തിന്‍റെ വക്കിലാണു കേരളമെന്നാണു കേന്ദ്ര നിരീക്ഷണം. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളില്‍ പകുതിയും കേരളത്തിലാണ്. രാജ്യത്ത് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന നിരക്കും ടിപിആറും കേരളത്തിലാണ് കൂടുതല്‍. രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ കേരളം അമ്പേ പരാജയപ്പെട്ടു. മലപ്പുറം, കോട്ടയം, വയനാട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ വ്യാപനം ആശങ്കപ്പെടുത്തുന്നതാണ്. മലപ്പുറത്തടക്കം മൂന്നാം തരംഗത്തിലേക്കാണു പോക്ക്. രാജ്യത്ത് ഇന്നലെ 43,654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 22,129 യും കേരളത്തിലാണ്. കര്‍ശന നടപചി സ്വീകരിച്ച് സ്ഥിതി നിയന്ത്രിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. പെരുന്നാളിനു കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെതിരേ സുപ്രീം കോടതിയും വലിയ മുന്നറിയിപ്പ് നല്കിയിരുന്നു. രോഗികളുടെ എണ്ണം കൂടിയാല്‍ നടപടി എടുക്കുമെന്നും സുപ്രീം കോടതി അന്നു വിധിച്ചിരുന്നു.

Related posts

Leave a Comment