കോൺഗ്രസ് യോഗങ്ങൾ ചോർത്തുന്നവർക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ നിലകൊള്ളുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും ; പുനഃസംഘടനയും അംഗത്വ വിതരണവും അതിന്റെ വഴിക്ക് നടക്കും : കെ സുധാകരൻ

കെപിസിസി പുനസംഘടനയും അംഗത്വ വിതരണവും അതാത് വഴിക്ക് നടക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ അംഗത്വവിതരണ ക്യാമ്പയിൻ സജീവമാക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി സമഗ്രമായ മാറ്റത്തിനാണ് സംസ്ഥാനത്തെ കോൺഗ്രസ് ഒരുങ്ങുന്നതെന്നും വ്യക്തമാക്കി

ലീഗൽ എയ്ഡ് സെൽ, പാലിയേറ്റീവ് കെയർ യൂണിറ്റ്, ജില്ലാതലത്തിൽ വികസനസമിതി, പൊളിറ്റിക്കൽ സ്കൂൾ എന്നിവയുടെ പ്രവർത്തനം കൃത്യമായി ഉറപ്പുവരുത്തും.മാധ്യമങ്ങളിൽ വാർത്ത ചോർത്തി നൽകുന്ന രീതി തിരുത്തണമെന്ന് ആവശ്യപ്പെട്ടതായും അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും പോസ്റ്റ് ഇടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. അതേസമയം നവംബർ 19 ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment