സംസ്ഥാന വ്യാപകമായി നടക്കുന്ന സിപിഎം അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം

ഭരണത്തണലും പോലീസിന്റെ ഊറ്റമായ പിന്തുണയും കൂട്ട് പിടിച്ച് സിപിഎം കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ കൊടിത്തണലിൽ വളർന്ന ഗുണ്ടാസംഘങ്ങളും അക്രമത്തിന്റെ പിറകിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എറണാകുളത്ത് സിപിഎമ്മുകാരുടെ മർദനമേറ്റ പട്ടികജാതി വിഭാഗത്തിലെ 20ഃ20 പ്രവർത്തകൻ ദീപു മരണമടഞ്ഞതുൾപ്പടെ ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഇടുക്കിയിലെ ഒരു സംഭവത്തിന്റെ പേരിൽ സിപിഎം ഗുണ്ടകൾ സംസ്ഥാനവ്യാപകമായി കോൺഗ്രസുകാരെ ആക്രമിക്കുകയും ഓഫീസുകൾ തച്ചുടയ്ക്കുകയും ചെയ്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടു. നിരവധി കോളജുകളിൽ എസ്എഫ്‌ഐ പ്രവർത്തകർ പെൺകുട്ടികളെ ഉൾപ്പടെ ആക്രമിച്ചു. സിപിഎം, ബിജെപി, എസ്ഡിപിഐ അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ട്രൈബൽ സെറ്റിൽമെന്റ് കോളനികളിലെ നിലവിലുള്ള റോഡുകളുടെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നല്കണമെന്നും കോൺ​ഗ്രസ് എക്സിക്യൂട്ടീവ് യോ​ഗത്തിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment