Kerala
തെരുവുനായ ആക്രമണം:
പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ;
പ്രതിരോധം പാതിവഴിയിൽ നിലച്ചു
നിസാർ മുഹമ്മദ്
തിരുവനന്തപുരം: തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സംസാര പരിമിതിയുള്ള നിഹാൽ എന്ന പത്തുവയസുകാരനെ തെരുവുനായ്ക്കൾ ആക്രമിച്ചു കൊലപ്പെടുത്തുകയും അതിന് പിന്നാലെ നിഹാലിന്റെ വീട്ടിൽനിന്ന് 450 മീറ്റർ മാത്രം അകലെ ജാൻവിയെന്ന ഒമ്പതുവയസുകാരി തെരുവുനായ്ക്കളുടെ അതിക്രൂരമായ ആക്രമണത്തിന് ഇരയാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധത്തിനായി നിരവധി കാര്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, രാഷ്ട്രീയമായി ഉയർന്ന വിവാദങ്ങളുടെ മറവിൽ ജനങ്ങൾ ഏറെ ആശങ്കയോടെ ചൂണ്ടിക്കാട്ടിയ പ്രശ്നത്തിൽ നിന്ന് സർക്കാർ തലയൂരുകയായിരുന്നു. കേരളത്തിൽ നഗര –ഗ്രാമവ്യത്യാസമില്ലാതെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത സാമൂഹിക വിപത്തായി മാറിയ തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതിന് ഭരണകൂടം സ്വീകരിച്ച നടപടികൾ ജൂലൈ ഏഴിനകം അറിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും പ്രശ്ന പരിഹാരത്തിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണ്. പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി ജൂലൈ 12-ന് ഹർജിയിൽ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നായ്ക്കളെ കൊല്ലാൻ അനുമതിയില്ല. തെരുവുനായ ആക്രമണത്തിൽ മനുഷ്യജീവനുകൾ പൊലിയുന്ന പശ്ചാത്തലത്തിൽ നായ്ക്കളെ കൊല്ലാനുള്ള അനുമതി നൽകാൻ കോടതി തയാറാകുമോ എന്നതാണ് കേരളം ഇനി ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഓരോവർഷവും കേരളത്തിൽ ശരാശരി ഒരു ലക്ഷത്തോളം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്.
തെരുവുനായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത ഇപ്പോഴും സംസ്ഥാനത്ത് ദ്യശ്യമാണ്. കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്ക് തലത്തിൽ പോലും തെരുവുനായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ നിലവിലില്ല. പ്രവർത്തനങ്ങൾ തുടങ്ങിയ പല മേഖലകളിലും പല കാരണങ്ങളാൽ പദ്ധതികൾ പാതി വഴിയിൽ മുടങ്ങുകയും ചെയ്തു. സംസ്ഥാനത്താകെ 19 അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അഞ്ചു ജില്ലകളിൽ കേന്ദ്രങ്ങൾ തന്നെയില്ല. 24 പുതിയ എബിസി കേന്ദ്രങ്ങൾക്കായി ഇടംകണ്ടെത്തിയിട്ടുണ്ടെങ്കിലും തുടങ്ങാനായിട്ടില്ല. നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പും കാര്യക്ഷമമായി നടക്കുന്നില്ല. തെരുവുനായ്ക്കൾ അക്രമാസക്തരാകുന്നതും കൂട്ടംകൂടുന്നതും ഭക്ഷ്യമാലിന്യം പൊതുസ്ഥലത്തു കൊണ്ടിടുന്നതിനാലാണ്. അതുകൊണ്ടുതന്നെ, മാലിന്യക്കൂമ്പാരം നാടെങ്ങും പെരുകാതിരിക്കാൻ തദ്ദേശസ്‌ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരശ്രദ്ധ ഉണ്ടായേ തീരൂവെന്നും മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പദ്ധതികൾ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്. ഒരു നായയെ പിടികൂടി വിദഗ്ദ്ധഡോക്ടറുടെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തി മൂന്ന് ദിവസം ശസ്ത്രക്രിയാനന്തര പരിചരണം നൽകിയ ശേഷം വാക്സിനും നൽകി പുറത്തുവിടാൻ ഏകദേശം 2100 രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ തെരുവ് നായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള മതിയായ ഫണ്ട് പലപ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവെക്കാത്തതിനാൽ പദ്ധതി സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങുന്ന സാഹചര്യവുമുണ്ട്. പദ്ധതി മുടങ്ങുന്നതോടെ വന്ധ്യംകരണം നടത്താൻ ബാക്കിയുള്ള നായ്ക്കൾ ഈ ഇടവേളയിൽ പെരുകുന്നു, അതോടെ നായ്ക്കളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് അതുവരെ ചെയ്ത പ്രജനനനിയന്ത്രണപ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്നു. ഇതാണ് ഇപ്പോൾ മിക്ക പഞ്ചായത്തുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദീർഘവീക്ഷണമുള്ള പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാത്തിടത്തോളം കാലം തെരുവ് നായ നിയന്ത്രണം എന്ന കേരളത്തിന്റെ ലക്ഷ്യം വെറും സ്വപ്നം മാത്രമായി ചുരുങ്ങുമെന്നത് തീർച്ചയാണ്.
Kerala
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് എസ്‌എഫ്‌ഐ നേതാക്കളുടെ മര്‍ദനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥി കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള മര്‍ദനവും.
രക്തദാന പ്രശ്നവുമായി ബന്ധപ്പെട്ടാണ് മര്‍ദനം. ഈ വിദ്യാര്‍ത്ഥി രണ്ട് മാസം മുന്‍പ് രക്തദാനം നടത്തിയതാണ്. ഇത് പറഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ സംഘം തട്ടിക്കയറുകയും ഹെല്‍മറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു എന്നാണ് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥി പരാതി പറയാന്‍ എത്തിയപ്പോള്‍ കോളജ് ചെയര്‍പേഴ്സണും പോലീസ് സ്റ്റേഷനില്‍ എത്തി ഈ വിദ്യാര്‍ത്ഥിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയിട്ടുള്ളത്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Bengaluru
ഉള്ളാള്‍ ബാങ്ക് കവര്‍ച്ച: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി
മംഗളൂരു: ഉള്ളാള്‍ ബാങ്ക് കവര്‍ച്ചയില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. മഹാരാഷ്ട്ര സ്വദേശി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. ബിയര്‍ ബോട്ടില്‍ പൊട്ടിച്ച പ്രതി പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് കുത്തേറ്റു. അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥലത്ത് തെളിവെടുപ്പ് നടക്കുന്നതിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതിയുടെ കാലിനാണ് പൊലീസ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരെയും പ്രതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണന്‍ മണിയെയും സംഘത്തെയും പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ്.
ജനുവരി 17നാണ് മംഗളൂരുവിലെ ഉള്ളാള്‍ സഹകരണ ബാങ്കില്‍ നിന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 12 കോടിയോളം വില വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് സംഘം ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്.
Kerala
അധ്യാപകർക്കുനേരേ കൊലവിളി; വിദ്യാർത്ഥിക്ക് സസ്പെൻഷൻ
പാലക്കാട്: പാലക്കാട് ആനക്കരയിൽ അധ്യാപകർക്കുനേരേ കൊലവിളി നടത്തിയ സംഭവത്തിൽ വിദ്യാർഥിയെ സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് വിദ്യാർഥി അധ്യാപകർക്കുനേരേ കൊലവിളി നത്തിയത്. ആനക്കര ഗവൺമെൻ്റ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാകർതൃ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈൽ കൊണ്ട് വരരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ ഫോൺസഹിതം അധ്യാപകൻ പ്രധാന അധ്യാപകൻ്റെ കൈവശം ഏൽപ്പിച്ചു. ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാർഥി പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയത്.”പള്ളയ്ക്ക് കത്തി കയറ്റും. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം” എന്നിങ്ങനെയാണ് വിദ്യാർഥിയുടെ കൊലവിളി ഭീഷണി. സംഭവത്തില്‍ അധ്യാപകർ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിട്ടിട്ടുണ്ട്
ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക് നേരെ വിദ്യാർഥി കൊലവിളി നടത്തിയതില്‍ ഇടപെട്ട് ബാലാവകാശ കമ്മീഷൻ.വീഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് പരിശോധിക്കും. വിദ്യാർഥിക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും, ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News5 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login