Alappuzha
തെരുവുനായ ആക്രമണം; ആലപ്പുഴയിൽ വിവിധയിടങ്ങളിലായി നിരവധിപേർക്ക് കടിയേറ്റു
പൂച്ചാക്കൽ: ആലപ്പുഴയിൽ വിവിധയിടങ്ങളിൽ തെരുവുനായ ആക്രമണം. പാണാവള്ളിയിൽ 2 സ്ത്രീകളെ തെരുവുനായ ആക്രമിച്ചു. ഇരുവരുടെയും കാലിൽ കടിയേറ്റു. പാണാവള്ളി പഞ്ചായത്ത് 7–ാം വാർഡ് മാരുവള്ളിൽ ശശിധരൻ നായരുടെ ഭാര്യ ഗോമതി (69), 6–ാം വാർഡ് ആശാനിവാസിൽ ഗോപിനാഥൻ നായരുടെ ഭാര്യ ശ്രീദേവി (71) എന്നിവർക്കാണു കടിയേറ്റത്. കഴിഞ്ഞ ദിവസം ഇരുവർക്കും കുട്ടൻചേരിൽ റോഡിൽ വച്ചാണ് കാലിൽ കടിയേറ്റത്.
ഗോമതി സഹോദരന്റെ വീട്ടിൽ പോയ ശേഷം വീട്ടിലേക്കു വരുമ്പോഴും ശ്രീദേവി പുല്ല് പറിക്കാൻ ഇറങ്ങിയപ്പോഴുമാണ് കടിയേറ്റത്. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടും ഒരേ നായതന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. അധികൃതർ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
അതെസമയം കലവൂർ യുവാവിനെ കടിച്ച ശേഷം ചത്ത നായയ്ക്ക് പേവിഷ ബാധയുള്ളതായി പരിശോധനാ ഫലം. കലവൂർ കയർ ബോർഡിനു പടിഞ്ഞാറ് മാരാരിക്കുളം തെക്കു പഞ്ചായത്ത് ആറാം വാർഡിലെ യുവാവിനാണ് കഴിഞ്ഞ ദിവസം റോഡിലൂടെ നടക്കുമ്പോൾ നായയുടെ കടിയേറ്റത്. സംശയം തോന്നിയതിനാൽ നായയെ പൂട്ടിയിട്ടു.
പിന്നീട് നായ ചത്തതോടെയാണ് ആശങ്കയായത്. ആദ്യം നായയെ കുഴിച്ചിട്ടെങ്കിലും പിന്നീട് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു.
Alappuzha
വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹം, കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു
ആലപ്പുഴ: കോർത്തുശേരിയിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. തീർഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പോലീസ്. സെപ്റ്റംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ ഏഴിനാണ് മകൻ രാധാകൃഷ്‌ണൻ പോലീസിന് പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. സുഭദ്രയുടെ സ്വർണം ദമ്പതികൾ കൈക്കലാക്കി യിരുന്നെന്നും അതേ കുറിച്ചുള്ള തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവർ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.
Alappuzha
കടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം
കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി.
ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പൊലീസ്.
Alappuzha
അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ
അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ ‘അമ്പലപ്പുഴ:അമ്പലപ്പുഴയിൽ ക്ഷേത്ര മൈതാനത്ത് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ.പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്.ഇന്നലെ രാവിലെ മുതൽ മൈതാനത്തിൻ്റെ പല ഭാഗത്തും സ്റ്റേജിലുമായി നായകൾ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു.
വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.വിഷം ഉള്ളിൽ ചെന്നതായാണ് സംശയിക്കുന്നത്.
ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login