തലസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം

തിരുവനന്തപുരം:തലസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. നഗരത്തിലെ തെരുവ് നായ്‌ക്കളെ വന്ധ്യംകരിക്കുന്നതിനായി രണ്ട് വർഷത്തിനിടെ നഗരസഭ ചെലവിട്ടത് 94.63 കോടി രൂപ. രണ്ട് വർഷത്തേക്കായി 1.05 കോടി രൂപയാണ് നഗരസഭ ഇതിനായി മാത്രം നീക്കി വച്ചിരിക്കുന്നത്. 2016 – 17,​ 2017-18 വർഷങ്ങളിൽ തിരുവനന്തപുരം നഗരസഭ മൂന്ന് കോടി രൂപ വീതമാണ് എ.ബി.സി പ്രോഗ്രാമിനായി ചെലവിട്ടത്.തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതിനായി ഏറ്റവും കൂടുതൽ തുക ചെലവിട്ട രണ്ടാമത്തെ നഗരസഭ തിരുവനന്തപുരമാണ്.
നഗരസഭയിലെ നൂറ് വാർഡുകളിൽ നിന്ന് പിടികൂടുന്ന നായ്‌ക്കളെ തിരുവല്ലത്തെ മൃഗാശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് വന്ധ്യംകരിക്കുന്നത്. നിലവിൽ ഇവിടെ രണ്ട് ‌ഡോർക്ടർമാരാണുള്ളത്. കൊവിഡിന് മുൻപ് പ്രതിമാസം 400 നായ്‌ക്കളെയാണ് വന്ധ്യംകരിച്ച്‌ വന്നത്. എന്നാൽ,​ കൊവിഡ് രൂക്ഷമായതോടെ അത് 30 മുതൽ 40 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രോഗവ്യാപനത്തെ തുടർന്ന് നായ്‌ക്കളെ പിടിക്കാൻ ജോലിക്കാരെ ലഭിക്കാതെ വന്നതോടെയാണിത്. ഇതോടെ നായ്ക്കളുടെ എണ്ണവും പെരുകുകയാണ്.

Related posts

Leave a Comment