വിദ്യാലയത്തിൽ കയറിയുള്ള എസ്.എഫ്.ഐ വിളയാട്ടം അവസാനിപ്പിക്കുക : കെ.പി.എസ്.ടി. എ


മലപ്പുറം:കിഴിശ്ശേരി ഉപജില്ലയിലെ പൂക്കോളത്തൂർ ഹൈ സ്കൂളിൽ എസ്.എഫ്.ഇ ഗുണ്ടകൾ കയറി അധ്യയനം മുടക്കുന്ന രീതിയിൽ അക്രമം നടത്തിയതിൽ കെ.പി.എസ്.ടി. എ മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.കുറെ നാളുകൾക്ക് ശേഷം വിദ്യാലയം തുറന്നു പ്രവർത്തനം ആരംഭിച്ചതെ ഉള്ളു.അധ്യയനം മുടക്കി ഉള്ള സമരം സ്കൂൾ പ്രവർത്തനത്തെ ബാധിക്കും എന്ന് ഹെഡ് ടീച്ചർ അറിയിച്ചിട്ടും വിദ്യാലയം പ്രവർത്തിപ്പിക്കുവാൻ സമരക്കാർ സമ്മതിച്ചില്ല.
അക്രമികൾ കൈയേറ്റം ചെയ്തതിനാൽ അധ്യാപകർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.ജില്ലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം സുഗമമായി നടത്താൻ വേണ്ട സാഹചര്യം
ഒരുക്കുകയും കുറ്റവാളികളെ
മാതൃകാപരമായി ശിക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു

Related posts

Leave a Comment