Featured
ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം : രമേശ് ചെന്നിത്തല

- ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുന്നു
തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ്
ഓർഡിനൻസുകൾ . എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്. ഈ വർഷം ഇതേ വരെ പതിനാല് ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു. ഇപ്പോൾ പതിനൊന്ന് ഓർഡിനൻസുകൾ ഇറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ . വളരെ ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ് .ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ല .1985 ൽ ഡി.സി. വാധ്വ Vs സ്റ്റേറ്റ് ഓഫ് ബീഹാർ കേസിൽ സുപ്രീം കോടതി പറഞ്ഞത് അടിയന്തര ഘട്ടത്തിലല്ലാതെ ഓർഡിനൻസ് ഇറക്കുന്നത് ഫ്രോഡ് ഓൺ കോൺസ്റ്റിറ്റ്യൂഷൻ എന്നാണ്. അക്കാര്യം സർക്കാർ മറക്കരുത്.ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണ് .ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Delhi
മോദി-അദാനി ബന്ധം ലോകസഭയിൽ ഉയർത്തി- രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: അദാനി വിഷയം ലോക്സഭയില്‍ ഉയർത്തി രാഹുല്‍ ഗാന്ധി. രാജ്യം അദാനിക്ക് തീറെഴുതിയോ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എണ്ണമിട്ട് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ അദാനിയുമായി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കാനായി നിയമങ്ങളില്‍ പോലും സർക്കാർ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിധേയനാണ് അദാനി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അദ്ദേഹം ലോക്സഭയിൽ ഉയർത്തിക്കാണിച്ചു. രാഹുല്‍ കത്തിക്കയറിയതോടെ പ്രസംഗം ഭരണപക്ഷ എം.പിമാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. വിമാനത്താവളങ്ങൾ അദാനിക്ക് നൽകാനായി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലും അദാനി പ്രവർത്തിക്കുന്നു. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളും അറിഞ്ഞു. യാത്രയ്ക്കിടയിൽ തൊഴിലില്ലായ്മയ്ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ കർഷകരെ കബളിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ബഹളം വെച്ച പ്രതിപക്ഷം പരാമർശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.
Featured
ഭൂകമ്പത്തിൽ മരണ സംഖ്യ 5149, തുർക്കിയിൽ അടിയന്തിരാവസ്ഥ

- ജോഷിമഠിൽ വീണ്ടും പിളരുന്നു, കനത്ത ജാഗ്രത
ന്യൂഡൽഹി: തുർക്കി, സിറിയ എന്നിവിടങ്ങളിലെ വൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലടക്കം തുടർ പ്രകമ്പനങ്ങൾക്കു സാധ്യത. തുർക്കിയിലെ വൻ ഭൂചലനത്തിന്റെ സൂചനയാണോ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി പിളരുന്ന സാചര്യത്തിനു പിന്നിലെന്നു ഭൗമ ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. അതിനിടെ, തുർക്കിയിൽ പ്രസിഡന്റ് റിസെപ് തയ്യിപ് എർഡോഗൻ മൂന്നു മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിൽ 3549 ഉം, തുർക്കിയിൽ 1600ഉം അടക്കം ഇതുവരെ 5149 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു. മരണ സംഖ്യ ഇനിയും ഉയരും.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിലുണ്ടാകുന്ന വിള്ളലുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുതിയ വിള്ളലുകളൊന്നും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാലിപ്പോൾ വീണ്ടും വീടുകളിൽ അടക്കം ഭൂമി രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരിക്കുകയണ്. മലയോര നഗരത്തിലെ അഞ്ച് പുതിയ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു.
സിംഗ്ധർ വാർഡിലെ വീടുകളിൽ വിള്ളലുകൾ വർധിച്ചതിനെ തുടർന്ന് ക്രാക്കോമീറ്റർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ വീടിന് വിള്ളലുകൾ വർധിച്ചതിനാൽ തന്റെ വീട് സുരക്ഷിതമല്ലാതാക്കാൻ പ്രദേശവാസിയായ ആശിഷ് ദിമ്രി പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തന്റെ വീട് സുരക്ഷിതമല്ലെന്ന് അടയാളപ്പെടുത്തിയിട്ടില്ലെന്നും കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടില്ലെന്നും ദിമ്രി അവകാശപ്പെട്ടു.
Featured
ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്കു മാറ്റും,
എയർ ആംബുലൻസ് ഏർപ്പാടാക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടൻ വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് നിംസ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ പനിയും ചുമയും ശ്വാസതടസവും മാറിയാൽ തുടർ ചികിത്സയ്ക്കായി ബെംഗളൂരിവിലേക്ക് മാറ്റാനുള്ള നീക്കങ്ങളാണ് സജീവമാക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ ഇതു വേണ്ടി വരുമെന്നാണ് സൂചന.
എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുക അതേസമയം നേരത്തെ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിദഗ്ധരെ ഉഘപ്പെടുത്തി ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. നിംസിലെ ഡോക്റ്റർമാരുമായി ഈ വിദഗ്ധ സംഘം ആശയ വിനിമയം നടത്തുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്ന് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടു. ആശുപത്രി അധികൃതരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login