അഫ്ഗാന്‍ ജനതയെ കൊല്ലുന്നത് അവസാനിപ്പിക്കൂ ; അപേക്ഷയുമായി റാഷിദ് ഖാന്‍

രാജ്യത്ത് തുടരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അപേക്ഷയുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. കാബൂള്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നാലെയാണ് റാഷിദ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. “കാബൂളില്‍ വീണ്ടും രക്തച്ചൊരിച്ചില്‍, അഫ്ഗാനിസ്ഥാനെ കൊല്ലുന്നത് ദയവായി അവസാനിപ്പിക്കൂ,” റഷിദ് കുറിച്ചു. വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ 72 അഫ്ഗാന്‍ പൗരന്മാരും 13 അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരും ഉൾപ്പടെ 85 പേരാണ് മരിച്ചത്.

Related posts

Leave a Comment