മുംബൈ: സ്വകാര്യ മേഖല ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികളിലെ വിറ്റഴിക്കല്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഉച്ചകഴിഞ്ഞ 2.01ഓടെ സെന്‍സെക്സ് 1325 പോയിന്റു (2.26%) താഴ്ന്ന് 57,320ലെത്തി. നിഫ്റ്റി 378 പോയിന്റ് നഷ്ടത്തില്‍ (2.16%) 17,138ലാണ് വ്യാപാരം തുടര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനമാണ് നഷ്ടത്തിലൂടെ കടന്നുപോകുന്നത്.മിഡ്, സ്മോള്‍ ക്യാപ് ഓഹരികളും നെഗറ്റീവ് സോണിലാണ്. നിഫ്റ്റി മിഡ്ക്യാപ് 1.01 ശതമാനവും സ്മോള്‍ ക്യാപ് 1.09 ശതമാനവും നഷ്ടം നേരിട്ടു.എച്ച്.ഡി.എഫ്.സി ബാങ്ക് ആണ് നിഫ്റ്റിയില്‍ ഏറ്റവും തിരിച്ചടി നേരിട്ടത്. ഓഹരിമൂലം 3.97% താഴ്ന്ന് 1463.55ലെത്തി. എച്ച്ഡിഎഫ്സി ലൈഫ്, എല്ആന്റടി, ബജാജ് ഫൈജനാന്സ്, എസ്.ബിഐ ലൈഫ് എന്നിവയും നഷ്ടം നേരിട്ടു.അതേസമയം, ഒഎന്‍ജിസി, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, എസ്ബിഐ എന്നിവ നേട്ടത്തിലാണ്.സെന്‍സെക്സില്‍ എച്ച്ഡിഎഫ്സി ബാങ്ക്, എല്ആന്റടി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും നഷ്ടം നേരിടുന്നത്. 3.67 ശതമാനം ഇടിവാണ് ഇവയുടെ ഓഹരികളില്‍ നേരിട്ടിരിക്കുന്നത്.ഫെബ്രുവരിയിലെ ആദ്യ നാല് വ്യാപാര ദിനങ്ങളില്‍ നിന്നായി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് വലിച്ചെടുത്തത് 6834 കോടിയോളം രൂപയാണ്.ഇന്ന് ചേരാനിരുന്ന റിസര്‍വ് ബാങ്കിന്റെ അവലോകന യോഗം ലതാ മങ്കേഷ്കറുടെ വിയോഗത്തെ തുടര്‍ന്ന് നാളത്തേക്ക് മാറ്റി. ഫെബ്രുവരി 10ന് പുതുക്കിയ വായ്പ നിയം ആര്.ബി.ഐ പ്രഖ്യാപിക്കും.
ഓഹരി വിപണിയില്‍ തിരിച്ചടി; സെന്‍സെക്സ് 1300 പോയിന്റ് താഴ്ന്നു; നിഫ്റ്റി 17150നു താഴെ
