Connect with us
inner ad

Kerala

സിപിഎമ്മുമായി സഹകരിച്ചാൽ അച്ചടക്ക നടപടി: കെപിസിസി

Avatar

Published

on

തിരുവനന്തപുരം: മുച്ചൂടും കൊള്ളയടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകർത്ത സിപിഎമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കരുതെന്നും സഹകരണ മേഖലയുടെ സംരക്ഷണത്തിനും വിശ്വാസ്യത വീണ്ടെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.
അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം കെപിസിസി യോഗം തീരുമാനിച്ച ഈ നിലപാടിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ശക്തമായ സംഘടനാ നടപടികൾ സ്വീകരിക്കും. സിപിഎമ്മിന് നിൽക്കള്ളിയില്ലാതായപ്പോഴാണ് കോൺഗ്രസിന്റെ പിന്തുണ തേടുന്നത്. സിപിഎം സഹകരണ മേഖലയിൽ നടത്തിയ തീവെട്ടിക്കൊള്ളയുടേയും ശതകോടികളുടെ ബിനാമി ഇടപാടുകളുടേയും വിഴുപ്പുപാണ്ഡം ചുമക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. ജനങ്ങളാൽ ഒറ്റപ്പെട്ട സിപിഎം രക്ഷപെടാൻ വേണ്ടിയാണ് യോജിച്ചുള്ള സമരത്തിന് കോൺഗ്രസിന്റെ പിന്തുണ തേടുന്നത്.ഈ വിഷയത്തിൽ ഒറ്റക്ക് സമരം ചെയ്യാനുള്ള ആർജ്ജവവും തന്റേടവും സംഘടനാബലവും കോൺഗ്രസിനുണ്ട്.
സാധാരണക്കാരുടെ നിക്ഷേപമാണ് സിപിഎം മോഷ്ടിച്ചത്. നിക്ഷേപകരുടെ കണ്ണീരിന് സിപിഎം മറുപടി പറയേണ്ടിവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കണമെന്നതാണ് ഈ വിഷയത്തിൽ കെപിസിസിയുടെ നിലപാട്. സഹകരണ മേഖലയിലെ പുഴുകുത്തുകളെ സംരക്ഷിക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെയും നാടിന്റെയും ജീവനാഡിയായ സഹകരണ മേഖലയെ തട്ടിപ്പ് സംഘത്തിൽ നിന്നും മുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും.
സിപിഎം ഭരണസമിതി വരുത്തിവച്ച ബാധ്യത മറ്റു സഹകരണ ബാങ്കുകളിലെ ഫണ്ട് ഉപയോഗിച്ച് പരിഹരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും കോൺഗ്രസ് ഭരണത്തിലുള്ള സഹകരണ ബാങ്കുകൾ ഇതിനോട് സഹകരിക്കേണ്ടതില്ലെന്നും കെപിസിസി യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Choonduviral

പിണറായി ബിജെപിയുടെ താരപ്രചാരകനെന്ന് ഹസൻ

Published

on

കൊച്ചി: സംസ്‌ഥാനത്ത്‌ ബിജെപിയുടെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ഇന്ത്യ മുന്നണിയുടെ ഒറ്റുകാരനായാണ് പിണറായി പ്രവർത്തിക്കുന്നതെന്നും ഹസൻ ആരോപിച്ചു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി യോഗത്തിൽ കാലെടുത്തു വെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കും. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്‌ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം.

ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി. രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ പിണറായി മാപ്പ് പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്നമെന്ന് അറിയില്ല. ബിജെപി – സിപിഎം അന്തർധാരയാണ് ഇതിനു കാരണമെന്നും ഹസൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വർഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങൾക്ക് നല്കിയിരിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹസൻ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നൽകി എന്നത് അന്വേഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകും.ത്രീശൂർ പൂരം അലങ്കോലപ്പെടുത്തിയത് പോലീസ് ആണെന്നും പിണറായി വിജയൻറെ നിർദേശപ്രകാരമാണിതെന്നും ഹസൻ ആരോപിച്ചു. കമ്മീഷണർക്ക് രഹസ്യ നിർദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്തതെന്നും ഹസൻ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured