സൗദി ദേശീയ ദിനത്തിൽ “സ്റ്റീഫൻ ദേവസ്സി”യുടെ സംഗീത നിശ; അവതാരകയായി രഞ്ജിനി ഹരിദാസ്

നാദിർ ഷാ റഹിമാൻ

റിയാദ് : 92 മത് സൗദി ദേശീയ ദിനത്തിൽ  ബ്രൗൺ സാൻഡ് ഇവന്റസിന്റെ നേതൃത്വത്തിൽ  വൈകുന്നേരം ഏഴു മണിക്ക് അൽ ഹൈർ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച്  പ്രശസ്ത കീബോർഡിസ്റ്റായ സ്റ്റീഫൻ ദേവസ്സി ലൈവ് ഇവന്റ് അരങ്ങേറും .

സ്റ്റീഫൻ ദേവസ്സി സോളിഡ് ബാൻഡിനൊപ്പം പിന്നണി ഗായകരായ ശ്യാം പ്രസാദ്, മധുശ്രീ നാരായണൻ, സജില സലിം, സജിലി സലിം എന്നിവർ പങ്കെടുക്കും. രഞ്ജിനി ഹരിദാസ് അവതാരികയാകും .

പ്രവേശനം എൻട്രി പാസിലൂടെ ആയിരിക്കും എന്ന് ബ്രൗൺ സാൻഡ് ഇവന്റ്  മാനേജ്‌മന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ ജോർജ് തൃശൂർ ഷാനു മാവേലിക്കര, ബ്ലെസ്സൺ ജോൺ തൃശൂർ, യൂനസ് ചാവക്കാട്, നൗഷാദ് ഷാ തിരൂർ, സന്തോഷ് ബാബു , സുദർശന കുമാർ ആലപ്പുഴ, സലിം തിരുവനന്തപുരം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.    

Related posts

Leave a Comment