Connect with us
top banner (3)

Delhi

പോലീസ് സ്റ്റേഷനുകളുടെ ഉള്‍വശം 24 മണിക്കൂറും ക്യാമറാ നിരീക്ഷണത്തില്‍

Avatar

Published

on

സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് സ്റ്റേഷനുകളില്‍ പൂര്‍ണമായും ക്യാമറാ നിരീക്ഷണം ഒരുങ്ങുന്നത്.എല്ലാ പോലീസ് സ്റ്റേഷനുകളും ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ 2020 ഡിസംബറിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്. 520 സ്റ്റേഷനുകളിലും നാലു മാസത്തിനകം ക്യാമറാ നിരീക്ഷണമൊരുക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് (ടി.സി.ഐ.എല്‍) കരാര്‍ നല്‍കിയതാണ്. പകുതിയിലേറെ സ്റ്റേഷനുകളില്‍ പൂര്‍ത്തിയായ ശേഷം പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. സുപ്രീംകോടതി പലവട്ടം താക്കീത് നല്‍കിയതിനെത്തുടര്‍ന്നാണ് സ്റ്റേഷനുകളിലെ ക്യാമറാ വയ്പ്പ് വേഗത്തിലാക്കിയത്.കുറ്റാരോപിതരെയും സംശയമുള്ളവരെയുമൊക്കെ പോലീസ് ഇടിച്ചുപിഴിയുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.സ്റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തേക്കുള്ള വഴികള്‍, റിസപ്ഷന്‍, ലോക്കപ്പുകള്‍, ഇടനാഴികള്‍, ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടര്‍മാരുടെയും മുറികള്‍, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷന്‍ ഹാള്‍, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണമുണ്ടാകും.

മനുഷ്യാവകാശം ലംഘിച്ചെങ്കില്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ ഇരയ്ക്ക് ആവശ്യപ്പെടാമെന്നും മനുഷ്യാവകാശ കമ്മിഷനടക്കം തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സ്റ്റേഷനും പരിസരവുമാകെ ക്യാമറാ നിരീക്ഷണത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.നിരീക്ഷണത്തിന് ഒരു സ്റ്റേഷനില്‍ വേണ്ടത് 13 ക്യാമറകളാണ്. രാത്രിദൃശ്യങ്ങള്‍ ചിത്രീകരിക്കാനാവുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ മികച്ച മെക്രോഫോണുള്ളതുമായ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടാനാവില്ല.ദൃശ്യങ്ങളും ശബ്ദവും ഒന്നര വര്‍ഷം സൂക്ഷിച്ചുവയ്ക്കാവുന്ന സംവിധാനമടക്കമാണ് സജ്ജമാക്കുന്നത്.ദൃശ്യങ്ങള്‍ തുറക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ പാസ്വേഡ് ഉപയോഗിക്കണം. ക്യാമറാ സംവിധാനം കേടായാല്‍ 6 മണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം. ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണമെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തില്‍ ഉണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ഡൽഹി വിവേക് വിഹാർ ആശുപത്രിയിലെ തീപ്പിടുത്തം; മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി

Published

on

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി. മറ്റ് അഞ്ച് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വിവേക് വിഹാറിലെ ബേബി കെയർ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി 11ഓടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടുതാഴെ പ്രവർത്തിക്കുന്ന ഓക്സിജൻ റീഫില്ലിംഗ് കേന്ദ്രത്തിൽനിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ആശുപത്രിക്ക് കൂടാതെ സമീപത്തെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരുവാനും ബൈക്കും പൂർണമായും ക ത്തി നശിച്ചിട്ടുണ്ട്.

അതേസമയം ബേബി കെയൽ ആശുപത്രി ഉടമ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പശ്ചിംവിഹാർ സ്വദേശി നവീൻ കിച്ചി ആണ് ഒളിവിലുളളത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Delhi

സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മോദി രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നു: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പുനെയില്‍ ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച കൗമാരക്കാരന് ജ്യാമ്യം നല്‍കിയതില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്ത്യയെ നിര്‍മിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

‘ഒരു ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ഓട്ടോ ഡ്രൈവറോ ഓടിക്കുന്ന വാഹനം അബദ്ധത്തില്‍ ആരെയെങ്കിലും ഇടിച്ചാല്‍ അവരെ 10 വര്‍ഷം ജയിലിലിടും. എന്നാല്‍ ഒരു പണക്കാരന്റെ മകന്‍ ഓടിക്കുന്ന കാറിടിച്ച് ആളുകള്‍ കൊല്ലപ്പെട്ടാല്‍ അയാളോട് റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ പറയും’ -രാഹുല്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പണക്കാരനും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പുനെയില്‍ അമിതവേഗത്തില്‍ വന്ന ആഡംബരക്കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ മദ്യപിച്ച് കാറോടിച്ച കൗമാരക്കാരനെ ജാമ്യം നല്‍കി വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. റോഡ് അപകടങ്ങളുടെ ഫലവും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ 300 വാക്കുകളുള്ള ഒരു ഉപന്യാസം എഴുതുക, ട്രാഫിക് നിയമങ്ങള്‍ പഠിക്കുക, എന്നിവയായിരുന്നു ജാമ്യം നല്‍കുന്നതിനുള്ള ചില നിബന്ധനകള്‍.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Delhi

തെരഞ്ഞെടുപ്പ് നീതിയുക്തമാകണം, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടി വേണം; പരാതി നൽകി ഇന്ത്യ സഖ്യം

Published

on

ന്യൂഡൽഹി: വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളിൽ നടപടിയില്ലാത്തതും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യ സഖ്യത്തിന്റെ പരാതി. ഭരണപക്ഷ പാർട്ടിയുടെ ഗുരുതരമായ തിരഞ്ഞെടുപ്പ് നിയമലംഘനങ്ങളിൽ പോലും നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പാർലമെൻ്റ്, നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്കുകൾ മാത്രമല്ല, ഓരോ പോളിംഗ് സ്റ്റേഷനിലേയും വിശദമായ കണക്കുകളും ലഭ്യമാക്കേണ്ടതുണ്ടെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഭരണകക്ഷിയിലുള്ളവർ ചെയ്ത തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളുടെ രേഖാമൂലമുള്ള തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടും ഇതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെപവിത്രതയും സുതാര്യതയും ഉറപ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രണ്ടു സുപ്രധാന വിഷയങ്ങളിലാണ് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. വോട്ടിംഗ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതിലെ കാലതാമസവും കണക്കിലെ അന്തരവും ഒന്നാമത്തെ വിഷയമായി ഉന്നയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തരമായ വിദ്വേഷപ്രസംഗങ്ങളിൽ നടപടി ഉണ്ടാകാത്താതും ഇന്ത്യ സഖ്യം കമ്മീഷന് മുമ്പാകെ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ തീയതിയും വേദിയും സഹിതമാണ് പരാതി നൽകിയത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് വിഷയത്തിൽ ശക്തമായ നടപടി
സ്വീകരിക്കണമെന്നും ഇന്ത്യ സഖ്യം നൽകിയ
നിവേദനത്തിൽ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured