സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനമായിരിക്കുന്നത് .അതെസമയം തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത് .ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച്‌ ഈ യോഗത്തിൽ അന്തിമ ധാരണയാകും.

Related posts

Leave a Comment