Connect with us
48 birthday
top banner (1)

Featured

രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്‌താവന; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി, കോൺഗ്രസ് അധ്യക്ഷൻ

Avatar

Published

on

ഡൽഹി: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ നടത്തുന്ന പ്രസ്‌താവനകളിൽ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. അച്ചടക്കമില്ലായ്‌മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാർഖെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തർ പ്രദേശിൽ നിന്നുള്ള ബിജെപിയുടെ ഒരു ജനപ്രതിനിധി രാഹുൽ ഗാന്ധിയെ തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു ഭരണപക്ഷ എംഎൽഎ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്‌തു. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ല. അഹിംസയുടെയും സ്നേഹത്തിന്റെയും കൂടിച്ചേരലാണ് ഇന്ത്യൻ സംസ്‌കാരം. എന്നാൽ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാമർശങ്ങളാണ്.ഇതിൽ പ്രധാനമന്ത്രി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertisement
inner ad

രാഹുൽ ഗാന്ധിക്കെതിരെ വളരെ മോശം പരാമർശങ്ങളും, വധഭീഷണികളുമാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഈ അവസരത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്.

Advertisement
inner ad

Featured

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്‌ത തിരുനെല്ലിയിൽ പ്രിയങ്ക ഗാന്ധി; ക്ഷേത്രദർശനം നടത്തി

Published

on

വയനാട്: രാജീവ് ഗാന്ധിയുടെ ഓർമ്മകൾ ഉറങ്ങുന്ന തിരുനെല്ലിയിൽ എത്തി വയനാട്ടെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിൻ്റെ പടികൾ കയറിയത്. 1991ൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.

Continue Reading

Featured

ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു

Published

on

ഷാർജ : പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക്‌ ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ) മുഖ്യാതിഥി ആയി
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർവിഎം മുസ്തഫ, അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ്‌ വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു

Continue Reading

Cinema

നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു

Published

on

ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.

വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

Advertisement
inner ad
Continue Reading

Featured