Featured
കൊല്ലോത്സവത്തിന് അരങ്ങുണരുന്നു,
ഇനിയഞ്ചു നാൾ കൊല്ലം തില്ലാന
സി.പി. രാജശേഖരൻ
കൊല്ലം: ചിലങ്ക കെട്ടി രാജനഗരം കലാദേവതയ്ക്കു മുന്നിൽ കൈകൂപ്പുന്നു. ആലക്തിക ദീപങ്ങൾക്കു മുകളിൽ കലയുടെ സർഗോത്സവം മിഴി തുറക്കാൻ ഇനി നിമിഷങ്ങൾ മാത്രം. ഇന്നു രാവിലെ പത്തിന് ദൃശ്യ-ശ്രാവ്യ- നൃത്തവിസ്മയങ്ങളിലൂടെ കൊല്ലം തില്ലാനയ്ക്ക് കൊടിയേറും. ഇനിയുള്ള അഞ്ചു രാപ്പകലുകളിൽ പുരാതന നഗരത്തിന്റെ ഹൃദയം കലാമാമാങ്കത്തിന്റെ തുടിയിലമരും. 24 വേദികൾ, 14,000 മത്സരാർഥികൾ, അയ്യായിരത്തിൽപ്പരം പിന്നണി പ്രവർത്തകർ, അസംഖ്യം ഒഫീഷ്യലുകൾ, കേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിനു മാധ്യമ പ്രവർത്തകർ, പതിനായിരക്കണക്കിന് കാണികൾ…ഇതെല്ലാം കൊണ്ട് അക്ഷരാർഥത്തിൽ കൊല്ലം വീർപ്പ് മുട്ടും.
മലയാളത്തിന്റെ പ്രണയ കവി ഓഎൻവി കുറുപ്പിന്റെ സ്മരണയ്ക്കു സമർപ്പിക്കപ്പെട്ട പ്രധാന വേദിയിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. 1918 മത്സരാർഥികളാണ് വിവിധ വേദികളിൽ ഇന്നു മാറ്റുരയ്ക്കുന്നത്. ഇവരുടെ രജിസ്ട്രേഷൻ ഇന്നലെ രാവിലെ ടൗൺ യുപിസ്കൂളിൽ തുടങ്ങി. കൊല്ലോത്സവത്തിന് ആദ്യമെത്തിയത് കാസർഗോഡ് ജില്ല. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ 25 അംഗ സംഘമാണ് ആദ്യമെത്തിയത്. ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ അധികൃതർ മാലയിട്ടു സ്വീകരിച്ചു.
കോഴിക്കോട്ട് നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന സ്വർണക്കപ്പ് എംസി റോഡിൽ ജില്ലാ അതിർത്തിയായ ഏനാത്ത് വച്ച് വിവിധ മന്ത്രിമാരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മന്ത്രിമാരായ വി. ശിവൻ കുട്ടി, കെ.എൻ.ബാലഗോപാൽ, കെ.ബി ഗണേഷ് കുമാർ, ചിഞ്ചു റാണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആശ്രാമം മൈതാനം – ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ പ്രോഗ്രാം കമ്മിറ്റിയ്ക്ക് കൈമാറി. കലോത്സവത്തിൽ പങ്കെടുക്കേണ്ട കുട്ടികളുമായി വിവിധ കേന്ദ്രങ്ങളിലെത്താൻ ട്രാൻസ്‌പോർട് കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക വാഹനങ്ങളുമായുള്ള നഗരം ചുറ്റൽ രാവിലെ ഫ്ലാഗ് ഓഫ് ചെയ്തു. പ്രത്യേകമായി ഡിസൈൻ ചെയ്ത വാഹനങ്ങളാണിത്. ക്രേവൻ എൽഎംഎസ് ഹൈസ്കൂളിലാണ് ഭക്ഷണ ശാല. ഇന്നലെ രാത്രി തന്നെ ഇതു പ്രവർത്തന സജ്ജമായി.
നാലാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്തു വിരുന്നെത്തുന്നത്. നേരത്തേ 1988ലും 98ലും 2008ലും കൊല്ലം നഗരം കലോത്സവത്തിന് വേദി ഒരുക്കിയിട്ടുണ്ട്.
Ernakulam
കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്
തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Featured
ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും: റേഷന്‍ വ്യാപാരി സംഘടനകള്‍
ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ക്ക് പരിഹാരം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം. ഭക്ഷ്യമന്ത്രി ജി ആർ അനിലും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.
അടിസ്ഥാന വേതനം 18,000 രൂപയാണ് ഇത് 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ഇനിയും ഇത് നീട്ടിവെക്കാൻ ഉള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
Featured
നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. നേരത്തെ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് തള്ളിയത്തിനു പിന്നാലെയാണ് ഹൈക്കോടതിയിൽ ജമ്യാപേക്ഷ സമർപ്പിച്ചത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ കസബ പൊലീസാണ് ജയചന്ദ്രനെതിരെ കേസെടുത്തത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login