Connect with us
48 birthday
top banner (1)

Ernakulam

കായികപ്പൂരത്തിന് കൊച്ചി ഒരുങ്ങി; സംസ്ഥാന കായിക മേളയ്ക്ക് ഇന്ന് തുടക്കം

Avatar

Published

on

കൊച്ചി: സംസ്ഥാന സ്കൂർ കായിക മേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ആരംഭിക്കും. 2500 കുട്ടികൾ പങ്കെടുക്കും. ജോസ് ജംക്ഷൻ, എം ജി റോഡ് വഴി ഉദ്ഘാടന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ എത്തും. മൂന്നിന് കുട്ടികൾ മാർച്ച് പാസ്റ്റിന് അണിനിരക്കും. നാലിന് മാർച്ച് പാസ്റ്റ് ആരംഭിക്കും. 4.30 ന് മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഗ്രൗണ്ടിൽ ദീപശിഖ വഹിച്ചുള്ള ഓട്ടം ആരംഭിക്കും. 4.45 ന് ദീപശിഖ കൊളുത്തും. 4.50 ന് പ്രതിജ്ഞ. തുടർന്ന് 5 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 5.30 ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം. 6.30 വരെ 4000 കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും.

Advertisement
inner ad

പി ടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും.

കായിക മേള നടക്കുന്ന എറണാകുളം ജില്ലയെ ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകൾക്കും എം എൽ എ മാർക്ക് ചുമതല നൽകിയുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നതെന്ന് ടി ജെ വിനോദ് എം എൽ എ പറഞ്ഞു.

Advertisement
inner ad

കായികമേളയുടെ സുരക്ഷ ഉറപ്പറക്കുന്നതിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. വിമലാദിത്യ പറഞ്ഞു. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കു മരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്സൈസിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ 40 സ്പെഷ്യൽ സ്ക്വാഡുകൾ രംഗത്തുണ്ടാകും. കൺട്രോൾ റൂമും പ്രവർത്തിക്കും.

എല്ലാ വേദികളിലും ആരോഗ്യ വകുപ്പിൻ്റെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എൻ. എസ് കെ ഉമേഷ് പറഞ്ഞു. കെ എസ് ഇ ബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകും. കുട്ടികളുടെ താമസം, ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

Advertisement
inner ad

കൊച്ചി മേയർ എം അനിൽ കുമാർ, എം എൽഎമാരായ പി വി ശ്രീനിജിൻ, കെ എൻ ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുധാകരൻ, അസിസ്റ്റൻ്റ് കമ്മീഷണർ സി ജയകുമാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

രജിസ്ട്രേഷൻ നടപടികൾ

Advertisement
inner ad

ഇന്ന് രാവിലെ 10 മുതൽ 20 കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അഞ്ചിന് ആരംഭിക്കുന്ന ഗെയിമുകളുടെ രജിസ്ട്രേഷനാണ് ആദ്യം ദിവസം നടക്കുന്നത്. അഞ്ചിന് 17 വേദികളിലും രാവിലെ ഏഴുമണി മുതൽ  രജിസ്ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തും

Advertisement
inner ad

കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘo പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തുo.
അലോപ്പതി , ആയൂർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി
ഫിസിയോ തെറാപ്പിസ്റ്റുകളുടെയും, സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷക്കായി പ്രവർത്തിക്കും.

പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി
കട്ടിൽ, ബെഡ്, സ്ട്രച്ചർ, വിൽ ചെയർ എന്നിവ സജ്ജമാക്കും.

Advertisement
inner ad

ഒരു ലക്ഷം- ഒരു ലക്ഷ്യം എന്ന നേത്രദാന പദ്ധതിയുടെ നേരിട്ടുള്ള രജിസ്ട്രേഷനും  ഓൺലൈൻ  രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ  വേദികളിൽ ഒരുക്കും.
ഭിന്നശേഷിക്കാരായ നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

മഹാരാജാസ്, കടവന്ത്ര എന്നീ സ്ഥലങ്ങളിൽ കായിക താരങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചായ, ലൈംടീ എന്നിവയും നൽകും.

Advertisement
inner ad

2590 ട്രോഫികൾ

മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ എറണാകുളം എസ് ആർ വി സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ അതത് വേദികളിലെത്തും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്‌ലറ്റിക്സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.

Advertisement
inner ad

ഹരിത മേള

മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ എസ് എസ് വൊളൻ്റിയർമാർ ഉൾപ്പടെ 14 വൊളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മസേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടയ്ക്കിടെയുണ്ടാകും.

Advertisement
inner ad

Ernakulam

സംസ്ഥാന സർക്കാരിന് തിരിച്ചടി; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം അസാധുവാക്കി, ഹൈക്കോടതി

Published

on

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തില്‍ തീരുമാനം എടുത്താൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡിന് വലിയ അധികാരങ്ങളുണ്ട്. നിയമത്തില്‍ ഇതെല്ലാം കൃത്യമായി പറയുന്നുണ്ട്. ആ നിയമം നിയനില്‍ക്കെ സർക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ
ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡിജിഎം അലക്സ് മാത്യുവിന് സസ്പെൻഷൻ

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജർ അലക്സ് മാത്യുവിന് സസ്പെൻഷൻ.സംഭവത്തില്‍ അന്വേഷണം നടത്താനും ഐഒസി തീരുമാനിച്ചു. ഇൻഡേൻ സർവീസ് ഏജൻസി ഉടമയുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അലക്സ് മാത്യുവിനെ വിജിലൻസ് പിടികൂടിയത്.

കൊല്ലത്തെ വൃന്ദാവനം ഇൻഡേൻ സർവീസ് ഉടമ മനോജ് നല്‍കിയ പരാതിയിലാണ് വിജിലൻസ് അലക്സ് മാത്യുവിനെതിരെ നടപടി സ്വീകരിച്ചത്. അലക്സ് മാത്യുവിൻ്റെ കാറില്‍ നിന്ന് ഒരുലക്ഷം രൂപ കൂടി കണ്ടെത്തിയിരുന്നു. വൃന്ദാവനം ഇൻഡേൻ സർവീസ് ഏജൻസിയിലെ നിലവിലെ കസ്റ്റമേഴ്സിനെ മറ്റ് ഏജൻസികളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജർ അലക്സ് മാത്യു മാനോജില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നത്. പലതവണ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. അതിന്റെ അഡ്വാൻസ് രണ്ട് ലക്ഷം കൈപ്പറ്റുന്നതിനാണ് എറണാകുളത്തു നിന്നും കവടിയാർ പണ്ഡിറ്റ് നഗറിലുള്ള മനോജിന്റെ വീട്ടിലെത്തിയത്. വാഹനം മാറ്റി ഇട്ടതിനുശേഷം വീട്ടിലെത്തി പണം കൈപ്പറ്റിയ അലക്സ് മാത്യുവിനെ വിജിലൻസ് കയ്യോടെ പിടിക്കുകയായിരുന്നു. 2013 മുല്‍ അലക്സ് മാത്യു പണം വാങ്ങിയിരുന്നതായി മനോജ് പറഞ്ഞു. 10000 ,15000 ഒക്കെയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്

Advertisement
inner ad
Continue Reading

Ernakulam

എസ്എഫ്ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകു; രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ

Published

on

പാലക്കാട്‌ : കളമശ്ശേരി സർക്കാർ പോളിടെക്നിക്കിലെ എസ്എഫ്ഐ നേതാക്കളിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടി എന്നത് രാഹുല്‍ ചോദിച്ചു. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്താല്‍ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

Advertisement
inner ad

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റില്‍ ആക്കി വില്ക്കാന്‍ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാക്കന്മാര്‍ തന്നെയാണ് ഉള്ളത്.

രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയന്‍ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്.

Advertisement
inner ad

SFI എന്ന അധോലോക സംഘം ക്യാമ്ബസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ SFI പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.

Advertisement
inner ad
Continue Reading

Featured