സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പ്: കൊല്ലം ജില്ലാ ടീമിനെ പ്രഖ്യാപിച്ചു


കൊല്ലം: കേരള റോളർ  സ്‌കേറ്റിങ്   അസോസിയേഷൻ 14 വരെ കോഴിക്കോടും തൃശൂരും നടത്തുന്ന സംസ്ഥാന കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ   സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള  38  അംഗ ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. കൊല്ലത്തു  നടത്തിയ ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്നാണ്  ക്വാഡ്, ഇൻലൈൻ വിഭാഗങ്ങളിൽ സ്പീഡ് സ്‌കേറ്റിങ് ടീമിനെയും ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ്. റോളർ സ്കൂട്ടർ ടീമിനെയും തിരഞ്ഞെടുത്തതെന്ന് ജില്ലാ റോളർ  സ്‌കേറ്റിങ്   അസോസിയേഷൻ  സെക്രട്ടറി  പി . ആർ .ബാലഗോപാൽ അറിയിച്ചു. ടീം അംഗങ്ങൾ: ക്വാഡ് വിഭാഗം: മൻഹ അഫ്സൽ, അലൻ എ അരവിന്ദ്, ആർജവ് രാമസ്വാമി, ജൊഹാന ഐസക്ക് ജോൺ, മെഹ്‌റീൻ ഷാൻ, ഡി. കാർത്തിക്, എ. ബെന്നി വില്യം, എ. നിരഞ്ച്, സൈന സാബു, രോഹിത് ശിവകുമാർ, പി. അഭിഷേക്, എ. അക്ഷയ, മഞ്ജിമ എസ്.നായർ, എച്ച്.സാലിഹ, അലൻ നെറ്റോ, പൂജിത് എസ്. മുത്തു, എസ്. ബിലാൽ നിസാം, ഹന്ന മരിയ  ജീവൻ, കെ. ആരോഗ്യ നവ്യ, എ. അർച്ചിത, നവനീത് സിനി ജോർജ്.  ഇൻലൈൻ വിഭാഗം: ഏബെൽ വിനോദ്, വി.എസ്. വൈഷ്ണവ്, പ്രിത്തവ് സജു, ആർജിത് സജിത്, ആർ. ഷഹാന, ബി.എസ്. ഹേം ശങ്കർ, ആർ.എസ്. പ്രണവ്, ആൻ മറിയം നെറ്റോ, ബി.ആർ.കൃഷ്ണ ലാൽ, എസ് . അശ്വിൻദേവ്, അഭിമന്യൂ ബി. പിള്ള, നവീൻ ഗിരീഷ്, എസ്. ശ്രീഹരി, എ. ആദിത്യൻ, ബി.ആർ. ഗൗരി.ഫ്രീ സ്‌കേറ്റിങ്, സോളോ ഡാൻസ്. റോളർ സ്കൂട്ടർ ടീം: ഫെബിയ ക്ലാര ഷാജി, ശ്രേയ ബാലഗോപാൽ.

Related posts

Leave a Comment