സംസ്ഥാന നേതാക്കൾ പ്രചാരണത്തിനിറങ്ങി; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് ‘ആറ് വോട്ട്’ മാത്രം; വോട്ട് ചെയ്തവരെ കണ്ടെത്താൻ ശ്രമം

പിറവം നഗരസഭയിലെ 14ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് ആകെ ആറുവോട്ടുകൾ. ബി.ജെ.പി. സംസ്ഥാന നേതാക്കളെ വരെ ഇറക്കി ഇത്തവണ വലിയ പ്രചാരണങ്ങളായിരുന്നു പാർട്ടി വാർഡിൽ നടത്തിയിരുന്നത്. എന്നാൽ ലഭിച്ച ആറ് വോട്ടുകൾ ചെയ്തത് ആരൊക്കെയാണെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി നേതൃത്വം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 30 വോട്ടാണ് കിട്ടിയത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന അവകാശ വാദമുന്നയിച്ചാണ് ബി.ജെ.പി ഇത്തവണ മത്സരിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാര്‍ട്ടി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎല്‍ മധു, ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണന്‍, പ്രഭാ പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണതിനിറങ്ങിയിരുന്നു. വിജയിച്ചാല്‍ ഡിവിഷനിലേക്ക് നരേന്ദ്രമോദിയുടെ വികസനങ്ങള്‍ എത്തിക്കും എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.

Related posts

Leave a Comment