Connect with us
,KIJU

Featured

മണിപ്പൂരിൽ സംസ്ഥാന സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് കേരള എം.പിമാർ

Avatar

Published

on

  • ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ കലാപ ബാധിത മേഖലയിൽ

ഇംഫാൽ: മണിപ്പൂരിൽ സർക്കാർ തന്നെ അക്രമികൾക്ക് സഹായം ചെയ്തു കൊടുക്കുകയായിരുന്നുവെന്ന് എം.പിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ വ്യക്തമാക്കി. കലാപ ബാധിത മേഖലകളിൽ 2 ദിവസത്തെ സന്ദർശനത്തിനത്തിന് എത്തിയതായിരുന്നു എം.പിമാർ. അക്രമികൾ സമ്പൂർണ്ണമായി തകർത്ത ഇംഫാലിലെ സെന്റ് പോൾസ് ദേവാലയം, പാസ്റ്ററൽ സെന്റർ ക്യാമ്പസ്, ഇംഫാൽ നഗരത്തിൽ പൂർ പൂർണമായും അക്രമികൾ അഗ്നിക്കിരയാക്കിയ വൈഫൈ വെങ് തെരുവും കഴിഞ്ഞ ദിവസം രാത്രി കർഫ്യൂ ലംഘിച്ച് അതിക്രമിച്ച് കയറി തകർക്കാൻ ശ്രമിച്ച സെന്റ്.ജോസഫ് സ് ഹയർ സെക്കന്ററി സ്കൂൾ എന്നീ മേഖലകളിൽ ഇരുവരും സന്ദർശിച്ചു. തുടർന്ന് സർക്കാർ കണക്കിൽ തന്നെ 11000 ആളുകൾ ക്യാംപിൽ കഴിയുന്ന കങ്ഗോക്പി ജില്ലയിലെ ഹെങ്ബുങ് ക്യാമ്പും സ്ഥലം എം.എൽ.എ ഹൗച്ച്ലെറ്റ് കിപ്ഗെന്റെ വസതിയും സന്ദർശിച്ചു.

ഇന്ന് രാവിലെ മുതൽ ഏറ്റവും കൂടുതൽ അക്രമവും കൊളളി വയ്പുമുണ്ടായ ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് മേഖലയിലും സന്ദർശനം നടത്തി. തുടർന്ന് 37000 ആളുകൾ ക്വാമ്പിൽ കഴിയുന്ന ചുരചാന്ദ് പൂർ മേഖലയിലെ ഡോൺ ബോസ്കോ സ്കൂളിലും, തുബ്വാഗ് മേഖലയിലെ ക്യാമ്പുകളും സന്ദർശിച്ച സംഘത്തോടൊപ്പം എം.പിമാർക്കൊപ്പം പട്നാ രൂപതാ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുര , മണിപ്പൂർ രൂപത വികാരി ജനറൽ ഫാ. വർഗീസ് വേലിക്കകത്ത് , കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ.പോൾ മൂഞ്ഞേലി, ഫാ. മാത്യു ചന്ദ്രൻ കുന്നേൽ, ഫാ.ജോൺസൺ തേക്കടയിൽ, കൂടാതെയുള്ള ദുരിതാശ്വാസ പ്രവർത്തകരും ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി പതിനായിരക്കണക്കിന് ആളുകളാണ് പ്രാണരക്ഷാർത്ഥം ഓടി ക്യാമ്പുകളിൽ അഭയം പ്രാപിച്ചു ഭയത്തോടെ കഴിയുന്നതെന്ന് നേരിട്ട് ബോധ്യപ്പെട്ടെന്നും, കേന്ദ്ര സേനയും, അർദ്ധസൈനിക വിഭാഗങ്ങളും , സംസ്ഥാന പോലീസും ഒരുമിച്ചു ചേർന്നിട്ടും അക്രമികളെ തടയാൻ കഴിയാത്തത് കേന്ദ്രത്തിലെയും , സംസ്ഥാനത്തെയും സർക്കാരുകളുടെ സമ്പൂർണ്ണ പരാജയത്തെയാണ് കാണിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പോലും നൽകപ്പെടുന്ന സഹായങ്ങൾ വിതരണം ചെയ്യുന്നത് പക്ഷപാതപരമായിട്ടാണെന്നു പോലും പരാതിയുള്ളതായി എം പി മാർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured