Connect with us
head

Featured

വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാനസർക്കാർ പരാജയം; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

തിരുവനന്തപുരം: വിലക്കയറ്റ വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ഈ വിഷയം  സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ്  പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയത്. വിലക്കയറ്റത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ടി വി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.എന്നാല്‍ വിലക്കയറ്റം ദേശീയ പ്രതിഭാസം ആണ്, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ മറുപടി നല്‍കിയതിനാലാണ്  അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പതിനഞ്ചാം നിയമസഭ കണ്ട ഏറ്റവും വലിയ തമാശയാണ് മന്ത്രി പറഞ്ഞതെന്ന്  ടി വി ഇബ്രാഹിം പ്രതികരിച്ചു.തുടര്‍ന്ന് പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ജി ആര്‍ അനിൽ ചോദിച്ചു. ഇതിന് നിങ്ങളാരും പച്ചക്കറി വാങ്ങുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് മറുചോദ്യം ഉന്നയിച്ചു. മന്ത്രിമാർ മറുപടി പറയുമ്പോൾ ശ്രദ്ധക്കണം, പ്രതിപക്ഷത്തെ പുച്ഛിച്ചു ആക്ഷേപിച്ചാണോ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വിപണിയിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്നുണ്ട് . സബ്സിഡി കൊടുക്കുന്നതിന് അപ്പുറം എന്ത്  ഇടപെടലാണ് സർക്കാർ നടത്തിയത്. വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രതിഷേധത്തെ തുടര്‍ന്ന്  പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured

ഇടുക്കിയിലും വയനാട്ടിലും പുതിയ നഴ്സിം​ഗ് കോളെജുകൾ

Published

on

ഇടുക്കിയിലും വയനാട്ടിലും സർക്കാർ ഉടമസ്ഥതയിൽ പുതിയ നഴ്സിം​ഗ് കോളെജുകൾ തുറക്കും. മെഡിക്കൽ കോളെജുകളോടനുബന്ധിച്ചാവും ഇവ തുറക്കുക. 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ടൂറിസം ഇടനാഴിക്ക് 50 കോടി
ദേശീയപാത വികസനം 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
നഴ്‌സിങ് കേളേജ് തുടങ്ങാൻ 20 കോടി
അന്താരാഷ്ട്ര സ്‌കോളർഷിപ്പിന് 10 കോടി
2040ൽ കേരളം സമ്പൂർണ്ണ പുനരുപയോഗ ഊർജ സംസ്ഥാനം
വർക്ക് നിയർ ഹോം സൗകര്യത്തിനായി 50 കോടി
രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു
വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ 50.85 കോടി രൂപ
അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി
പ്രവാസികൾക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ 15 കോടിയുടെ ഫണ്ട്‌

Continue Reading

Featured