രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം: ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പിൻവാതിൽ നിയമനത്തിന് സാധുത തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. പാർട്ടി നേതാവിന്റെ മകന് സർക്കാർ ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
നിയമനത്തിനെതിരേ സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. എംഎൽഎ മരിച്ചാൽ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന വ്യവസ്ഥ ഒരിടത്തുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സർക്കാർ നൽകിയ നിയമനം പൊതു താത്പര്യ ഹർജി പരി​ഗണിച്ചു റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിക്കും. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിന്റെ നടത്തിപ്പിലേക്ക് സംസ്ഥാന ഖജനാവിൽ നിന്നു വലിയ തുക നൽകേണ്ടിവരുമെന്നു നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment