പ്രതിപക്ഷ എതിര്‍പ്പ്ഃ മാണിയെ തിരുത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹിഃ മുന്‍ധനമന്ത്രി കെ.എം. മാണി അഴിമതിക്കാരനാണെന്ന‌ മുന്‍നിലപാട് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തിരുത്തി. നിയമസഭയിലെ കൈയാങ്കളിക്കേതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നു തിരുത്തലുണ്ടായത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ 2015 ല്‍ ബജറ്റ് അവതരിപ്പിക്കുന്നതു ത‍ടഞ്ഞ് ഇടത് എംഎല്‍എമാര്‍ സഭയില്‍ നടത്തിയ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തിനെതിരേ സുപ്രീം കോടതി നിശിതമായി സര്‍ക്കാരിനെ വിമര്‍ശിച്ചു.

മാണിക്കെതിരേയല്ല, അന്നത്തെ സര്‍ക്കാരിന്‍ അഴിമതിക്കെതിരേ ആയിരുന്നു പ്രതിഷേധം എന്നായിരുന്നു ഇന്നത്തെ തിരുത്ത്. മാണിയെ അഴിമതിക്കാരനാണെന്നു സുപ്രീംകടോതയില്‍ നല്‍കിയ ഹര്‍ജിക്കെതിരേ കേരളത്തിലെ പ്രതിപക്ഷ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് യുഡിഎപ് നേതാക്കളെല്ലാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരമാര്‍ശം തിരുത്തിയതിനെ മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.

സഭയിലെ വസ്തുവകകളും രേഖകളും വളരെ വിലപ്പെട്ടതാണ്. അതൊക്കെ നശിപ്പിക്കപ്പെടുന്നത് ഏതു നിയമസംരക്ഷണത്തിന്‍റെ പേരിലാണെന്നു ജസ്റ്റിസുമാരായ ചന്ദ്ര ചൂഡ്, എം.ആര്‍. ഷാ എന്നിവര്‍ ചോദിച്ചു.നിയമസഭയില്‍ എംഎല്‍എമാരുടെ ചെയ്തികള്‍ ചോദ്യം ചെയ്യാന്‍ കോടതികള്‍ക്ക് ‌അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സഭയിലെ ഒരംഗം തോക്കുമായി വന്ന് വെടിവച്ചാല്‍ ഏതു സംരക്ഷണമാണ് അുവദിക്കേണ്ടതെന്നു കോടതി ചോദിച്ചു. നിയമസഭ പൊതു ജനങ്ങളുടേതാണ്. അവിടെയുള്ള രേഖകളും ഉപകരണങ്ങളും സംരക്ഷിക്കപ്പെടണം. അതൊന്നും നശിപ്പിക്കാന്‍ എംഎല്‍എമാര്‍ക്കു നിയമസംരക്ഷണം അനുമതി നല്‍കുന്നില്ലെന്നും കോടതി പറഞ്ഞു.

മന്ത്രി മാണി അഴിമതിക്കാരാനാണെന്ന വാദം തിരുത്തിയതിനെയും കോടതി പരിഹസിച്ചു. അധികാരം മാറുമ്പോള്‍ നിലപാട് മാറുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

Related posts

Leave a Comment