കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റ് ധർണ സംഘടിപ്പിച്ചു

തിരുവനന്തപുരം: പഞ്ചായത്ത് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ, ജനകീയ സംവിധാനം വഴി ഫലപ്രദമാകും എന്ന വ്യാജേന ഇതര വകുപ്പുകളുടെ ഉത്തരവാദിത്വങ്ങൾ അനാവശ്യമായും അശാസ്ത്രീയമായും പഞ്ചായത്തുകളിലേക്ക് അടിച്ചേൽപ്പിക്കുന്ന, അശാസ്ത്രീയത മൂലമുള്ള ആത്മഹത്യയിൽ പോലും കണ്ണ് തുറക്കാത്ത, മനുഷ്യത്വരഹിത സർക്കാർ നിലപാടിനെതിരേ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരുടെ ധർണ സംഘടിപ്പിച്ചു. എം വിൻസന്റ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ബി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെറ്റോ ജനറൽ കൺവീനർ എം.സലാഹുദ്ദീൻ, കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി നൈറ്റോ ബേബി അരീയക്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.ബാബു. എൻജിഒഎ ജില്ലാ പ്രസിഡന്റ് തിരുവനന്തപുരം നോർത്ത് ജോൺ കെ.സ്റ്റീഫൻ, സംസ്ഥാന ട്രഷറർ എ മുഹമ്മദ് ബഷീർ, വർക്കിംഗ്പ്രസിഡൻറ് പി ദേവദാസ്, സനിൽ തിരുവനന്തപുരം,മൂസക്കോയ കോഴിക്കോട്,കരുണാകരൻ പാലക്കാട്,ഷാജി സ്കറിയ,ബി. ഷമിൽ, ബിനുരാജ് പത്തനംതിട്ട,സജീഷ് കുമാർ,സായൂർ ദേവൻ,വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് ക്യാംപസിൽ പ്രകടനവും പഞ്ചായത്ത് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ട് മറ്റ് വകുപ്പുകൾ നിർവ്വഹിക്കേണ്ട ചുമതലകൾ പഞ്ചായത്തുകളിലേക്ക് അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മറ്റ് വകുപ്പുകൾ നിസഹകരണം തുടരുന്ന സാഹചര്യത്തിൽ ലൈഫ് – അതിദാരിദ്യ സർവ്വേ നടപടികളിൽ നിന്ന് പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കുന്നതിനും സർവേ പൂർത്തീകരണ നടപടി തീയതി ദീർഘിപ്പിക്കണമെന്നുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ നേതാക്കൾ നിവേദനം നൽകി.

Related posts

Leave a Comment