Connect with us
48 birthday
top banner (1)

Business

ജീവനക്കാർക്ക് ക്ഷേമ പദ്ധതികളുമായി കൊച്ചിയിലെ സ്റ്റാർട്ടപ്പ്

Avatar

Published

on

കൊച്ചി: കൊച്ചിയിലെ ഫിൻടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐ വി ബി എമ്മിൽ വനിതാ ജീവനക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. വേതനത്തോടുകൂടിയുള്ള ആർത്തവ അവധി, വിശ്രമിക്കുവാനും ഉറങ്ങുവാനുമുള്ള ‘നാപ് റൂം’, നേതൃനിരയിൽ അൻപത് ശതമാനം വനിതാ സംവരണം, ആവശ്യമുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം, കൗൺസലിംഗ് സെഷനുകൾ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വനിതാ സംവരണമടക്കമുള്ള വിഷയങ്ങളിൽ പലപ്പോഴും സർക്കാർ തലങ്ങളിലടക്കം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുമ്പോൾ ഒരു സ്റ്റാർട്ടപ്പ് സംരംഭം വനിതകളുടെ ഉന്നമനത്തിനായുള്ള ആശയങ്ങൾ നടപ്പിലാക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ഉമാ തോമസ് എം എൽ എ അഭിപ്രായപ്പെട്ടു. ജന്മനാ എല്ലുകൾ പൊടിയുന്ന (ബ്രിറ്റ്ൽ ബോൺ ഡിസീസ്) രോഗത്തെ തുടർന്ന് തൊഴിൽ ലഭിക്കാതിരുന്ന ബിരുദാനന്തര ബിരുദധാരിയായ യുവതിക്ക് വർക്ക് ഫ്രം ഹോം സൗകര്യത്തോടുകൂടി ഐ വി ബി എം ജോലി നൽകിയിരുന്നു. വയനാട് ദുരിതബാധിതരായ കുടുംബങ്ങളിൽ നിന്നുള്ള അഞ്ചുപേർക്ക് ജോലി നൽകുവാൻ സന്നദ്ധരാണെന്ന് ഐ വി ബി എം മാനേജിംഗ് ഡയറക്ടർ ജാഫർ സാദിക്കും ഇന്ത്യ ഓപ്പറേഷൻസ് മേധാവി ഫസലുറഹ്മാനും അറിയിച്ചു.

Business

മാറ്റമില്ലാതെ സ്വർണവില

Published

on

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അതിന്റെ തുടര്‍ച്ചയായാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞു. പിന്നീട് രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Continue Reading

Business

ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം പുറത്തിറക്കി

Published

on

കൊച്ചി: ഉയര്‍ന്ന ഗുണനിലവാരം, ആധുനികത, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ സവിശേഷതകളാല്‍ അറിയപ്പെടുന്ന രാജ്യത്തെ ഭക്ഷ്യവ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കുന്നു. പായസക്കൂട്ടിന്‍റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡറും പ്രശസ്ത നടിയുമായ മംമ്ത മോഹന്‍ദാസ് ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ നിർവ്വഹിച്ചു.

65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ് ബ്രാൻഡായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഈ ഓണക്കാലത്ത് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് വിപണിയിൽ ഇറക്കുകയാണ്. പായസം വിഭാഗത്തിൽ കേരളത്തില്‍ മുൻപന്തിയിൽ ഉള്ള മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് പുതിയ പായസ കൂട്ടുകൾ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.പാരമ്പര്യമായി പകര്‍ന്നുകിട്ടിയ നമ്മുടെ രുചികള്‍ക്ക് കൂടുതല്‍ മികവ് പകരാന്‍ സഹായിക്കുന്ന അതുല്യ കൂട്ടാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലുള്ളത്. കരിക്കിന്‍റെ ഊര്‍ജ്ജം പകരുന്ന രുചിക്കൊപ്പം പായസത്തിന്‍റെ പരമ്പരാഗത ചേരുവകളും തീരദേശത്തിന്‍റെ സവിശേഷ രുചി പകരുന്ന സാഗോ പേളിന്‍റെ സാന്നിധ്യവും കേരളത്തിന്‍റെ തനത് രുചിയുടെ നേര്‍ക്കാഴ്ചയാകും. 98 രൂപ വിലയില്‍ ലഭിക്കുന്ന 180 ഗ്രാം പായസക്കൂട്ട് മലയാളികളുടെ പ്രിയ രുചികളില്‍ ഒന്നായി മാറാന്‍ പോകുകയാണ്. ഇതിനൊപ്പം ആദ്യ സീസണിന്‍റെ തകര്‍പ്പന്‍ വിജയത്തെത്തുടര്‍ന്ന് നടത്തിയ ‘’ഗോള്‍ഡന്‍ ഗേറ്റ് വേ സീസണ്‍ 2’ ക്യാംപെയ്ന്‍ വിജയകരമായി മുന്നേറുകയാണ്. ഈ ക്യാംപെയ്നിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണനാണയം. എസി, റെഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . ഇത് കൂടാതെ ഓരോ പര്‍ച്ചേസിനും Rs. 10 രൂപ മുതൽ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഈ ഓഫര്‍ ഇപ്പോള്‍ പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്‍റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭ്യമാണ്.‘’ഞങ്ങള്‍ ഡബിള്‍ ഹോഴ്സ് എക്കാലത്തും ഞങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യവും ആധുനികതയും ഒരുപോലെ സന്നിവേശിപ്പിക്കുന്ന നവീനവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്.

Advertisement
inner ad

ഈ ഓണത്തിന് നിങ്ങള്‍ക്ക് ആസ്വാദനത്തിനൊപ്പം ആനന്ദവും കൂടി നല്‍കുന്ന പായസമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലൂടെ പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങളെ ആധുനികതയുമായി സന്നിവേശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഈ പായസം മിക്സ് അതിവേഗം കേരളത്തിലെ വീടുകളില്‍ ജനപ്രിയമായി മാറുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉപഭോക്താക്കള്‍ക്ക് എന്നും ജനപ്രിയ ഓഫറുകളും റിവാര്‍ഡുകളും ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് വേ ക്യാംപെയ്ന്‍ വീണ്ടും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന അനുഭവം നല്‍കുന്നതിനും നിരന്തരം ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് ഈ മേഖലയില്‍ ഞങ്ങള്‍ ആദ്യമായി തുടക്കം കുറിച്ചന്നത്’’ ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറയുന്നു.ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് ഇപ്പോള്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

Advertisement
inner ad
Continue Reading

Business

മാറ്റമില്ലാതെ സ്വർണവില

Published

on

ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ്. വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.

Continue Reading

Featured