Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Technology

സുനിതയും വില്‍മറുമില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍

Avatar

Published

on

ന്യൂമെക്‌സിക്കോ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് ബഹിരാകാശ നിലയത്തിലെത്തിയ പേടകം, തിരിച്ചുള്ള യാത്രയില്‍ ഇരുവരുമില്ലാതെ ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പെയ്‌സ് ഹാര്‍ബറില്‍ ഇന്ത്യന്‍ സമയം 9.30-ഓടെ ഇറങ്ങി. പേടത്തിലേറി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിനെയും അവിടെതന്നെ വിട്ടാണ് സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തിയത്.

പേടകം തകരാറിലായതിനെ തുടര്‍ന്ന് ഇരുവരുടെയും തിരിച്ചുള്ള യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലിറക്കി. ജൂണ്‍ അഞ്ചിന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും വഹിച്ച് പുറപ്പെട്ട പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍. മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്.

Advertisement
inner ad

Technology

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്; വീഡിയോ കോളുകൾ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയും

Published

on

ഉപഭോക്താക്കൾക്ക് വീഡിയോ കോളുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. വീഡിയോ കോളുകൾക്ക് ഇഫക്ടുകൾ ചേർക്കാൻ കഴിയുന്ന ഫിൽറ്റർ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമാണ് വാട്‌സ്ആപ്പ് പുതിയതായി അവതരിപ്പിച്ച മാറ്റം. ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ അനുവദിക്കുന്നു. ബാക്ക് ഗ്രൗണ്ട് ഓപ്ഷൻ വഴിയും വാട്സ്ആപ്പ് കോൾ ഹൃദ്യമാക്കാൻ കഴിയും. കൂടാതെ ബാക്ഗ്രൗണ്ട് ഓപ്ഷനിൽ ബ്ലർ ഓപ്ഷൻ ഉപകാരപ്രദമാകുന്ന ഒന്ന് തന്നെയാണ്. 10 ബാഗ്രൗണ്ട് ഓപ്ഷനുകളാണ് വാട്സ്ആപ്പിൽ ലഭിക്കുക. കൂടാതെ ഒരു ടച്ച് അപ്പ് ഫീച്ചറും ലഭിക്കും, ഇത് മങ്ങിയ ക്രമീകരണങ്ങളിൽ തെളിച്ചം വർധിപ്പിക്കാൻ സഹായകമാകും. വരുന്ന ദിവസങ്ങളിൽ തന്നെ ഈ അപ്‌ഡേറ്റുകൾ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും.

Continue Reading

News

‘കെവൈസി അപ്‌ഡേഷന്റെ പേരിൽ തട്ടിപ്പ്‌’; മുന്നറിയിപ്പുമായി കേരള പോലീസ്

Published

on

കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതായും, അല്ലാത്തപക്ഷം അക്കൗണ്ടും അതിലുള്ള പണവും നഷ്ടപ്പെടുമെന്ന് വ്യാജ സന്ദേശങ്ങൾ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് തട്ടിപ്പ് നടത്തുകാളെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ആ വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നല്‍കി തുടർ നടപടികൾ പൂർത്തിയാക്കിയാൽ, ഒരു ഒടിപി (OTP) ലഭിക്കുന്നു. തട്ടിപ്പ് നടത്തുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരായി നടിച്ച് ഫോണ്‍ വിളിച്ചോ അല്ലെങ്കിൽ വെബ്‌സൈറ്റില്‍ തന്നെയോ ആ ഒടിപി ആവശ്യപ്പെടുന്നു. അവര്‍ക്ക് ഒടിപി നല്‍കിയാൽ, അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.

Advertisement
inner ad

ഇത്തരം സന്ദേശങ്ങള്‍ കിട്ടുമ്പോള്‍ സംശയം തോന്നിയാല്‍, നേരിട്ട് ബാങ്കുമായി ബന്ധപ്പെടാൻ പൊലീസ് ഉപദേശം നല്‍കുന്നു. യാതൊരു സാഹചര്യത്തിലും സന്ദേശത്തിലുളള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അവയോടൊപ്പം വരുന്ന നമ്പറുകളിൽ വിളിക്കുകയോ ചെയ്യരുത്. തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പണം നഷ്ടപ്പെട്ടാല്‍ ആദ്യ ഒരു മണിക്കൂറില്‍ പരാതി നല്‍കിയാല്‍ തിരിച്ച് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Technology

5 ലക്ഷം രൂപ വരെയുള്ള നികുതി അടയ്ക്കാൻ ഇനി യുപിഐ

Published

on

നികുതിദായകരെ സഹായിക്കുന്നതിന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഉപയോഗിച്ച് നികുതി പേയ്മെന്റ് നടത്താനുള്ള പരിധി വർദ്ധിപ്പിച്ചു. ഇതോടെ യുപിഐ വഴി 5 ലക്ഷം രൂപ വരെയുള്ള നികുതി പേയ്മെന്റ് നടത്താൻ സാധിക്കും. യുപിഐ ഉപയോഗം വർധിച്ചതിനാൽ ഇടപാട് പരിധി വർദ്ധിപ്പിക്കേണ്ടതുണ്ട് എന്ന് 2024 ഓഗസ്റ്റ് 24 ലെ ഒരു സർക്കുലറിൽ, എൻപിസിഐ സൂചിപ്പിച്ചിരുന്നു. വ്യാപാരികൾ നികുതി പേയ്മെന്റ് വിഭാഗത്തിന് പേയ്മെന്റ് മോഡായി യുപിഐ പ്രാപ്തമാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. എൻപിസിഐ സൂചിപ്പിക്കുന്നത് പോലെ, നികുതി പേയ്‌മെൻ്റ് വിഭാഗത്തിനായുള്ള വർദ്ധിച്ച പരിധിക്ക് ഒരു പേയ്‌മെൻ്റ് മോഡായി യുപിഐ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് വ്യാപാരികളും ഉറപ്പാക്കേണ്ടതുണ്ട്.

യുപിഐ ഉപയോഗിച്ചുള്ള നികുതി പേയ്‌മെൻ്റുകളുടെ ഇടപാട് പരിധി പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയ നടപടി, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ബലപ്പെടുത്തുമെന്ന് വിവിധ സാമ്പത്തിക സംഘടനകൾ അഭിപ്രായപ്പെട്ടു. ഇത് നികുതി ശേഖരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയും, ചെലവ് കുറയ്ക്കുക്കാൻ സഹായിക്കുകയും ചെയ്യും. നികുതിദായകർക്ക് യുപിഐ പേയ്മെന്റ് കൂടുതൽ സൗകര്യപ്രദമാണെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured