നിൽപ്പു സമരം നടത്തി

കെ എസ് ആർ ടി സി ഡിപ്പോകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്കാര സാഹിതി പൊന്നാനി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി. പൊന്നാനി സബ് ഡിപ്പോയ്ക്കു മുന്നിൽ നിൽപ്പു സമരം നടത്തി. ചെയർമാൻ ടി.പി. ശബരീഷ്കുമാർ അധ്യക്ഷതവഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു.

അടാട്ട് വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.

എം.ടി. ഷരീഫ് മാസ്റ്റർ ,എൻ.പി. സേതുമാധവൻ, ലത്തീഫ് പൊന്നാനി, ഉണ്ണികൃഷ്ണൻ പൊന്നാനി, പുന്നക്കൽ സുരേഷ്, വി.കെ.സെയ്താലി , പ്രവിത സതീശൻ , പ്രദീപ് കാട്ടിലായിൽ, അലി കാസിം എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment