ആസാദ് റോഡ് 95-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി

ഇരിങ്ങാലക്കുട: വാക്സിൻ തരൂ. ജീവൻ രക്ഷിക്കൂ. എന്ന മുദ്രാവാക്യമുയർത്തി കോവിഡ് വാക്സിൻ്റെ ഇടതുപക്ഷവൽക്കരണത്തിനെതിരെയും, വാക്സിൻ വിതരണം സുതാര്യമാക്കുക, വാക്സിൻ വിതരണത്തിന് മുൻഗണന നിശ്ചയിക്കുക,
എല്ലാ ജനങ്ങൾക്കും അവരവരുടെ പ്രദേശത്ത് വാക്സിൻ സൗകര്യം ഒരുക്കുക എന്നാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ബൂത്തു കമ്മറ്റികളിലും നിൽപ്പ് സമരം നടത്തി.

ആസാദ് റോഡ് 95-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വിജയൻ എളേയടത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മറ്റി മുൻ പ്രസിഡൻ്റ് ജോസ് എടത്തിരുത്തിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസ്റൂദീൻ കളക്കാട്ട് സ്വാഗതവും, ബൂത്ത് കമ്മറ്റി വൈസ് പ്രസിഡൻറ് സഞ്ചാത്ത് കളക്കാട്ട് നന്ദിയും പറഞ്ഞു.

മുൻ നഗരസഭ ചെയർപേഴ്സൺ ബീവി അബ്ദുൾ കരീം,
ബൂത്ത് കമ്മറ്റി അംഗങ്ങളായ ജയൻ വി.എ, വിനു ആൻ്റണി, സബീർ കളക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment