മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി; പി കെ കാളന്‍ മെമ്മോറിയല്‍ കോളജിലെ പ്രിന്‍സിപ്പല്‍ നിയമനം വിവാദത്തില്‍

മാനന്തലാടി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രിന്‍സിപ്പലിനെ നിയമിച്ചു. സിന്‍ഡിക്കേറ്റ് മെമ്പറുടെ ഭാര്യയും മുന്‍ സിന്‍ഡിക്കേറ്റ് മെമ്പറുമായ അസോസിയേറ്റ് പ്രൊഫസറെയെയാണ് നിയമിച്ചത്. മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലെയ്ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലായി മുന്‍ സിന്‍ഡിക്കേറ്റ് മെമ്പറും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എ. ആര്‍.സുധാദേവിയെയാണ് നിയമിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.പ്രസാദിന്റെ ഭാര്യയാണ്. മാനന്തവാടി മേരി മാത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സുവോളജി അസോസിയേറ്റ് പ്രൊഫസറായിരുന്നു ഡോ. സുധാദേവി. മൂന്ന് വര്‍ഷം മുമ്പാണ് വിരമിച്ചത്. ഇവരെ കാളന്‍ കോളജ് പ്രിന്‍സിപ്പലാക്കിയതാണ് വിവാദമായിട്ടുള്ളത്. ബുധനാഴ്ച സുധാദേവി ചാര്‍ജെടുക്കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ മറികടന്നാണ് താല്‍ക്കാലിക പ്രിന്‍സിപ്പല്‍ നിയമനം. ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെമെന്റിന്റെ (ഐ എച്ച് ആര്‍ ഡി) കീഴില്‍ പ്രവര്‍ത്തിക്കുന്ന പി കെ കാളന്‍ മെമ്മോറിയില്‍ കോളേജില്‍ താല്‍ക്കാലിക പ്രിന്‍സിപ്പല്‍ ഒഴിവിലേക്ക് ഗവ., എയ്ഡഡ് കോളജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പല്‍/പ്രൊഫസര്‍ എന്നിവരില്‍ നിന്നുമാണ് കഴിഞ്ഞമാസം 22ന് ഉള്ളില്‍ അപേക്ഷ നല്‍കണമെന്ന് കാണിച്ച് അപേക്ഷ ക്ഷണിച്ചിരുന്നത്. രണ്ട് അപേക്ഷകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരസ്യത്തില്‍ നല്‍കിയ മാനദണ്ഡങ്ങളും യോഗ്യതകളും ഇല്ലാത്ത അധ്യാപികയെയാണ് നിലവില്‍ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചത് എന്നാണ് ആക്ഷേപം. പ്രിന്‍സിപ്പലോ, പ്രൊഫസറോ, കേവലം ഒരു വകുപ്പ് തലവന്‍ പോലും ആകാത്ത ഈ സ്വകാര്യ കോളേജ് അധ്യാപികക്ക് ഈ പദവിലേക്ക് നിയമനം നടത്തിയതാണ് വിവാദമായിരിക്കുന്നത്. ഈ കോളേജ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പരസ്യത്തില്‍ പറയുന്ന ഗവ. കോളേജ് റിട്ടയര്‍ ചെയ്ത പ്രിന്‍സിപ്പലിന്റെ അപേക്ഷ മറികടന്നാണ് പുതിയ നിയമനം നടത്തിയിട്ടുള്ളത്. പി കെ കാളന്‍ കോളജില്‍ പ്രിന്‍സിപ്പലെ നിയമിക്കാനായി കോഴിക്കോട് സര്‍വ്വകലാശാലക്ക് കീഴിലുള്ള ഐഎച്ച്ആര്‍ഡി പ്രിന്‍സിപ്പല്‍, കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള തലശേരി ഐ എച്ച് ആര്‍ ഡി, പ്രിന്‍സിപ്പല്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം അവസാനം സൂം മീറ്റിംങ്ങിലൂടെ ഇന്റര്‍വ്യൂ നടത്തുകയും, പിന്നീട് ഐ.എച്ച്.ആര്‍.ഡി.ഡയറക്ടര്‍ നിയമനം നടത്തുകയുമായിരുന്നു. കാളന്‍ കോളജില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒഴിഞ്ഞ് കിടന്ന പ്രിന്‍സിപ്പല്‍ തസ്തികയിലേക്കാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതിയ നിയമനം നടന്നത്. കോളജിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ വി.കെ.പ്രകാശനായിരുന്നു പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വഹിച്ചിരുന്നത്. അതേസമയം, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി കാളന്‍ കോളജ് പ്രിന്‍സിപ്പലായി എന്നെ നിയമിച്ചതെന്ന് എ ആര്‍ സുധാദേവി പറഞ്ഞു. കോളജുകളില്‍ പ്രിന്‍സിപ്പല്‍,അസോസിയേറ്റ് പ്രൊഫസര്‍മാരാണുള്ളത്. കണ്ണൂര്‍ സര്‍വകലാ മുന്‍ സിന്‍ഡിക്കേറ്റ് സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗവും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിലെ മുന്‍ ശാസ്ത്രജ്ഞയും മേരീമാതാ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ സര്‍വ്വകലാശാല പഠനവകുപ്പിലെ അഡ്ജന്‍ക്ട് ഫാക്കല്‍ട്ടി എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും, അഞ്ച് ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും അന്തര്‍ദേശീയ ജേര്‍ണലുകളില്‍ 50 ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിദേശ സര്‍വ്വകലാശാലകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിതിട്ടുണ്ടെന്നും ഡോ. എ ആര്‍ സുധാദേവി പറഞ്ഞു.

Related posts

Leave a Comment