സുരക്ഷാ വാഹനങ്ങളുടെ എണ്ണംകുറച്ച്‌​ സ്​റ്റാലിൻ

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിന്റെ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.സാധാരണനിലയിൽ ചുരുങ്ങിയത്​ 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലുണ്ടാവും. ഇത്​ ആറായി കുറക്കാനാണ്​ തീരുമാനം.പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ട്​ ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നതുവരെ വാഹന ഗതാഗതം നിർത്തി വെക്കുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രക്കിടെ പൊടുന്നനെ വാഹനം നിർത്തി റോഡോരങ്ങളിൽ കാത്തുനിൽക്കുന്ന ജനങ്ങളുമായി സംസാരിക്കുന്നതും നിവേദനങ്ങൾ സ്വീകരിക്കുന്നതും സ്​റ്റാലിന്റെ പതിവാണ്

Related posts

Leave a Comment