തൊടുപുഴ ബീവറേജിൽ കത്തികുത്ത്

തൊടുപുഴ: ബിവറേജസ് ഷോപ്പിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. മദ്യം വാങ്ങാനെത്തിയയാൾ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ജീവനക്കാരായ എം.എം ജോർജ്, ബാബു, കരീം എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതി മുട്ടം മലങ്കര സ്വദേശി ജോസിനെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഷോപ്പിലായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ ആൾ അകാരണമായി അസഭ്യം പറയുകയായിരുന്നു. തുടർന്ന് ജീവനക്കാർ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി ജീവനക്കാരെ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Related posts

Leave a Comment