Connect with us
48 birthday
top banner (1)

Ernakulam

മഹാരാജാസ് കോളേജിൽ സംഘർഷം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

Avatar

Published

on

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം.

സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികളിലേക്ക് കടക്കും. വിദ്യാർത്ഥിയുടെ കൈയ്ക്കും കാലിനും വയറിനുമാണ് പരിക്കേറ്റത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement
inner ad

Ernakulam

‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം, സിപിഎമ്മുകാർ ഇപ്പോൾ തമ്മിലടിക്കുകയാണ്; പ്രതിപക്ഷ നേതാവ്

Published

on

കൊച്ചി: പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം പോകുന്നത് വലിയ ഒരു പൊട്ടിത്തെറിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

Advertisement
inner ad

ജീർണതയാണ് സിപിഎം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യൽമീഡിയ സംവിധാനമാണ്. ചെങ്കതിരും പൊൻകതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്. അത് ഞങ്ങൾ നോക്കി നിൽക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോൺഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സിപിഎമ്മിൽ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുമ്പുതന്നെ അതേക്കുറിച്ച് റിപ്പോർട്ട് ചെയ്‌താൽ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും. സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും തോൽവിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എന്നിട്ടും
മാധ്യമങ്ങൾ കാണാതെ പോയത് എന്തുകൊണ്ടാണ്. എം.വി. ഗോവിന്ദനും
പിണറായി വിജയനും ഇരു ധ്രുവങ്ങളിൽ നിന്നാണ് സംസാരിച്ചത്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തിൽ യുഡിഎഫ് ഇത്തവണ ലീഡ് ചെയ്‌തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ബംഗാളിൽ അധികാരത്തിൻ്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണ്.

തൃശൂരിൽ ഡിസിസി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആൾക്ക് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ഈ രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യുഡിഎഫായിരിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിൽ ഒരു രീതിയുണ്ട്.

Advertisement
inner ad

ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കർണാടകത്തിലില്ല. നികുതി കൂട്ടിയാൽ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിപ്പോൾ കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.

Advertisement
inner ad
Continue Reading

Ernakulam

നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി കേരളം

Published

on

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗും മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി.

കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49ഓടെയാണ് മൃതദേഹങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വര്‍ഷങ്ങളായി മുംബയിലാണ് താമസം. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മുംബയിലാണ്.

Advertisement
inner ad

നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തി. ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. മൃതദേഹവുമായി പോകുന്ന ഓരോ ആംബുലന്‍സിനൊപ്പവും പൊലീസ് പൈലറ്റ് വാഹനമുണ്ട്.45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അപകട വിവരം അറിഞ്ഞത് മുതല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജന്‍ നേരത്തേ പറഞ്ഞിരുന്നു.

എന്‍.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് കമ്പനി എന്‍.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതര്‍ക്ക് ജോലിയും നല്‍കും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.

Advertisement
inner ad
Continue Reading

Ernakulam

കുവൈറ്റ് ദുരന്തം: മതിയായ നഷ്ടപരിഹാരം കുവൈറ്റില്‍ നിന്നു ലഭിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

Published

on

നെടുമ്പാശേരി: കുവൈറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈറ്റില്‍ ലഭിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വേഗത കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരന്തമുണ്ടായ ഉടന്‍ തന്നെ കുവൈത്ത് ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്ത വിവരം അറിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരും ശരിയായ രീതിയില്‍ ഇടപെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തുടര്‍നടപടി കുവൈത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

Advertisement
inner ad

ജീവസന്ധാരണത്തിനായി വിദേശത്ത് പോയവരാണ് മരണപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് ഭരണകൂടം നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured