കുത്തേറ്റ യുവതി മരിച്ചു, യുവാവ് പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തി പരിക്കേൽപ്പിച്ചിച്ച പെണ്‍കുട്ടി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ് (20) കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് ഇവപര്‍ക്കു കുത്തേറ്റത്. ഇവരുടെ സുഹൃത്തും നാട്ടുകാരനുമായ അരുണ്‍ കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അരുണും സൂര്യഗായ്ത്രിയും സുഹൃത്തുക്കളായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് പലപ്പോഴും വഴക്കും പതിവായിരുന്നത്രേ. വിവാഹിതയായ സൂര്യ ഗായത്രി കുറച്ചു നാളായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു താമസം. വികലാംഗയായ അമ്മയായിരുന്നു ആശ്രയം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ മൂന്നരയോടെ വീടിന്‍റെ അടുക്കള വാതിലിലൂടെയാണ് അരുണ്‍ അതിക്രമിച്ച് കയറി സൂര്യ ഗായത്രിയെ കുത്തിയത്. കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തി. പതിനഞ്ച് കുത്തേറ്റ സൂര്യഗായത്രി നിലത്ത് വീണു. വീണ്ടും കുത്താൻ തുടങ്ങിയപ്പോള്‍ സൂര്യഗായത്രിയുടെ അമ്മ വത്സല തടസം പിടിക്കാനെത്തി. ഇവര്‍ക്കും പരിക്കേറ്റു. സൂര്യഗായത്രിക്ക് വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്.

ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലര്‍ച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ അരുണ്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീടിന്‍റെ ടെറസില്‍ ഇയാള്‍ ഒളിച്ചിരുന്ന ഇയാളെ പിടികൂടുകയായിരുന്നു.

Related posts

Leave a Comment