ലക്ഷ്യം കാണാനാവാതെ എസ്.എസ്.എൽ.വി ; സിഗ്നലുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ഐഎസ്‌ആര്‍ഓ

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് ലക്ഷ്യം കാണാനായില്ലെന്ന് ഐഎസ്‌ആര്‍ഒ.

ഉപഗ്രഹങ്ങള്‍ നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ എസ്‌എസ്‌എല്‍വിക്കു സാധിച്ചില്ല. ഉപഗ്രഹങ്ങളെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനു പകരം ദീര്‍ഘവൃത്ത ഭ്രമണപഥത്തിലാണ് എത്തിച്ചത് എന്നും ഐഎസ്‌ആര്‍ഒ പറഞ്ഞു.

പേടക വിക്ഷേപണത്തില്‍ നേരത്തെ ആശങ്കയുണ്ടായിരുന്നു. ഉപഗ്രഹവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. സിഗ്നലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഐഎസ്‌ആര്‍ഓ അറിയിക്കുകയും ചെയ്തു.

Related posts

Leave a Comment