മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് ; ആശങ്ക പരിഹരിക്കണമെന്ന് കെഎസ്‌യു

കൊച്ചി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ മലബാർ മേഖലയിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാവശ്യമായ മതിയായ പ്ലസ് വൺ സീറ്റുകൾ നിലവിലില്ലെന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് കെ എസ്‌
യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഈ വിഷയത്തിൽ വേണ്ട ഇടപെടലുകളുമായി കെ.എസ്.യു മുന്നോട്ടുപോകുമെന്നും അഭിജിത്ത് പറഞ്ഞു.

Related posts

Leave a Comment