ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


കോട്ടക്കല്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കോട്ടക്കല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി ഇഫ്ത്തിക്കാറുദ്ധീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുബാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിഹാബ്, മുഹമ്മദ് കുട്ടി, ബിനീഷ്, സുബീഷ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിച്ചു

Related posts

Leave a Comment