എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍; പ്ലസ്ടു പരീക്ഷ 30 മുതൽ

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29 നാകും അവസാനിക്കുക. ഹയർസെക്കന്‍ഡറി പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. മാർച്ച് 21 മുതൽ 25 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ മുതൽ ഏപ്രിൽ 22 വരെയാണ്. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയും നടക്കും.

Related posts

Leave a Comment